Wednesday, 3 August 2011

ശലഭായനം"ഒരു ചിത്രശലഭത്തിന് എണ്ണാന്‍ മാസങ്ങളില്ല, നിമിഷങ്ങളേയുള്ളു. എന്നിട്ടും അതിന് വേണ്ടത്ര സമയമുണ്ട്"  


"വരുമൊരിക്കല്‍
എന്‍റെ ആ നിദ്ര നിശബ്ധമായി........
മനസും ആത്മാവും നിന്നെ ഏല്പിച്ചു,
വെറും ജഡമായി......,
ചുറ്റുമുള്ളതൊന്നും കാണാതെ, കേള്‍ക്കാതെ,
നശ്വരമം ബന്ധങളിലെ വേദന എന്നെറിയാതെ.....,
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ....,
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ....,
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ.......
നീ ഒന്നു വേഗം വന്നുവെങ്കില്‍......!!! "_രമ്യ ആന്റണി

ആ നിദ്ര വന്നു. നിശബ്ദമായി തന്നെ..
രമ്യ ആന്റണി. അക്ഷരങ്ങളുടെ ഈ ലോകത്ത്, വാക്കുകളിലൂടെ കുറെയേറെ മനസ്സുകളെ കീഴടക്കിയവള്‍. മരണം അവളെ കീഴടക്കിയപ്പോഴും, അവള്‍ എഴുതിയ കവിതകളിലൂടെ ഇന്നും ജീവിച്ചിരിക്കുന്നവള്‍.രമ്യയുടെ കുറച്ചു കവിതകളും, അവളെ കുറിച്ചുള്ള കുറിപ്പുകളും, ലേഖനങ്ങളും ആണ് ഇവിടെ പങ്ക് വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.. രമ്യയെ അറിയുക..

രമ്യയെ അറിയാന്‍ കെ. ജി. സൂരജിന്റെ ഒരു ബ്ലോഗ്‌ വായിച്ചാല്‍ മതി.. ആ ബ്ലോഗ്‌ ലിങ്ക് ഇവിടെ ഷെയര്‍ ചെയ്യുന്നു.
//sparshamremya.blogspot.com/


കൂട്ടിരിപ്പ്‌

.
ആഘോഷങ്ങളുടെ
സന്തോഷങ്ങളിലും
ഒറ്റയ്ക്കായ ഒരു ചെറുമുറി...
.
നിനക്കും അവർക്കൊപ്പം
ആടുകയും പാടുകയും
ചെയ്യാമായിരുന്നല്ലോ...
.
ഉയർന്ന നിലവാരത്തിലുള്ള
അപ്പരുചികളിൽ മദിച്ചും
പതയുന്ന വീഞ്ഞിൽ
പുതച്ചും നടക്കാമായിരുണല്ലോ...
.
എന്നിട്ടും,
ചാര നിറമുള്ള
ചെറുമുറിയിൽ
എനിക്കൊപ്പം കൂട്ടിരിക്കാൻ
നിനക്കെങ്ങനെയാകുന്നു...

ശലഭായനം

'
നിന്റെയസാന്നിദ്ധ്യം
ഏറെയസ്വസ്ഥമാക്കുന്നു...
.
പ്രണയലേഖനങ്ങൾ
നീലനിറമുള്ള ശലഭങ്ങളാണ്‌...
.
എന്റെ ഗണിതപുസ്തകം; നിനക്ക്‌...
നിന്റെ ചുറ്റിനും
നൃത്തം ചെയ്യുന്ന
നൂറു ശലഭങ്ങൾ...

ഇളം പച്ചനിറം

.. പൊടി പറക്കുന്ന വെയിലിലേക്ക്‌
നീ നടക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല...
ദാഹിച്ചു വശം കെടുമ്പോള്‍
നിന്റെ ചുണ്ടുകൾ നനയ്‌ക്കാൻ
വാടിത്തളർന്ന
നാവു മാത്രമാണവശേഷിക്കുന്നത്‌...
എങ്കിലും,
നഷ്ടങ്ങളുടെ ചൂടിലേക്ക്‌
നിന്റെ കാൽ പതിഞ്ഞപ്പോൾ
വറ്റിയ പുഴകളിൽ
സ്നേഹത്തിന്റെ ജലസമൃദ്ധി...
ഉണങ്ങിയ ചില്ലകൾക്ക്‌
ഇളം പച്ചനിറം...

എന്നിലെ ഞാന്‍


.
ബാല്യമെന്നില്‍ കുസൃതി
കാട്ടാന്‍ വെമ്പുമ്പോള്‍,
ഏകാന്തതയില്‍ 
കരയുവാന്‍‍
ഞാന്‍ പഠിച്ചു...


കൗമാരമെന്നില്‍ ‍ പ്രണയം
വിരിയിച്ചപ്പോള്‍,
ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍,
അവയെ തല്ലിക്കെടുത്തി......!

ഇന്ന്,
യൗവ്വനമെനിക്ക് കൂട്ടായി
ആയിരം നോവുകള്‍ തന്നപ്പോള്‍,
എന്നിലേക്ക്‌
പിന്നെയും ഞാനൊന്നു നോക്കി...

കണ്ടെത്തി ഞാന്‍,
നിങ്ങളാണ് എന്നെ ഇന്നോളം
ജീവിപ്പിച്ചതെന്ന്‍..

ദു:ഖത്തിന്‍ കനലുകൾ
‍എന്‍റെ സുഖത്തെ കെടുത്തട്ടെ...

കണ്ണുനീര്‍, ഏകാന്തതയിലെനിക്ക്
കൂട്ടായിക്കോട്ടെ.......

ഞരങ്ങുമെന്‍ അന്തരാത്മാവ്
നിഴല്‍ പോലെ
എന്നെ വേട്ടയാടട്ടെ...

ഉണരാത്ത നിദ്രവരുമൊരിക്കല്‍, എന്‍റെയാ നിദ്ര
നിശബ്ദമായി...
.
മനസും ആത്മാവും
നിന്നെ ഏല്പിച്ച് ,
വെറും ജഡമായി...
.
ചുറ്റുമുള്ളതൊന്നും
കാണാതെ, കേള്‍ക്കാതെ,
നശ്വരമാം ബന്ധങ്ങളിലെ
വേദന എന്തെന്നറിയാതെ,
.
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു
പരിഭവിക്കാതെ.
.
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ...
.
പ്രകൃതിയുടെ ഞരക്കം പോലും
തട്ടിയുണര്‍ത്താതെ.

നീ ഒന്നു വേഗം വന്നുവെങ്കില്‍...
ഷബീര്‍ അലി


remya
സ്നേഹിക്കാന്‍ മാത്രം അറിയുന്ന ശലഭമേ നിന്നെ കുറിച്ച് അറിഞ്ഞതും പരിചയപെട്ടതും എല്ലാം ഓര്‍ക്കുട്ടില്‍ നിന്നാണ് ഓര്‍ക്കുട്ടില്‍ എന്റെ സൗഹൃദഹസ്തം നിനക്ക് നേരെ നീട്ടിയപ്പോള്‍ സ്നേഹത്തോടെ അതിലുപരി സന്തോഷത്തോടെ നീ അത് സ്വീകരിച്ചു അന്ന് മുതല്‍ തന്നെ എന്‍റെ ഏറ്റവും നല്ല കുട്ടുകാരികളില്‍ ഒരാളായി നീ മാറി .സ്നേഹം തുളുമ്പുന്ന സ്ക്രാപ്പുകളും മെയിലുകളും കൊണ്ട്‌ നീ എന്‍റെ ഹൃദയത്തില്‍ ചിരപ്രതിഷ്ട നേടി അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു വേദനകളുടെയും സങ്കടങ്ങളുടെയും ലോകത്തായിരുന്നു നീ ജീവിക്കുന്നത് എന്ന് .നിന്നെ കുറിച്ച് കുടുതല്‍ പറഞ്ഞു തന്നത് ജോഷി  (പഥികന്‍) ആണ

ഒന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല പിന്നെ സത്യം അതാണ്‌ എന്ന തിരിച്ചറിവില്‍ ഞാന്‍ എത്തിച്ചേരുമ്പോള്‍ ഒരു ഞെട്ടല്‍ ആയിരുന്നു മനസ്സില്‍ ആദ്യം.
എന്‍റെ കുഞ്ഞനുജത്തി നിനക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ആയിരുന്നു പിന്നിട് അങ്ങോട്ടുള്ള ദിവസങ്ങളില്‍ നിന്നെ വന്ന് കാണണം എന്ന് ആഗ്രഹിച്ചതും ആ ദിവസങ്ങളില്‍ ആയിരുന്നു.ശ്രുതിലയം പുസ്തകപ്രകാശനത്തിന്റെ അന്ന് പരിപാടികള്‍ എല്ലാം കഴിഞ്ഞ് ജോഷിയോട് ഒപ്പം ഞാനും, ആശിഷ്‌ മുബൈ, മനു നെല്ലായ, അനുജി, ദിലീപ്‌ സി.ജെ, എന്നിവരെയും കുട്ടി നിന്നെ കാണാന്‍ വന്ന നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല ആദ്യമായി ആണ് ഞാന്‍ ആര്‍.സി.സിയില്‍ വരുന്നത് ഓട്ടോയില്‍ അവിടെ വന്ന് ഇറങ്ങി ആശുപത്രി പരിസരത്തുകൂടെ നടന്നു നീങ്ങുമ്പോള്‍ ചുറ്റും ഒന്ന് കണ്ണോടിചു .ആ ബഹുനിലകെട്ടിടങ്ങള്‍ തന്നെ മനസ്സില്‍ പേടി ഉണര്‍ത്തുന്നു, എങ്ങും വിഷാദംതളം കെട്ടി നില്‍ക്കുന്നു, നിശബ്ദതതേങ്ങലുകള്‍ക്കും കണ്ണീരുകള്‍ക്കും ഇടയിലുടെ നടന്നു നീങ്ങുബോള്‍ “മനുഷ്യനായി പിറന്നവന്‍ ഒരിക്കലെങ്കിലും RCC യില്‍ വന്നിരിക്കണം എങ്കിലേ മനുഷ്യന്‍റെ യഥാര്‍ത്ഥ ദുഖങ്ങളും സങ്കടങ്ങളും എന്താണ് എന്ന് മനസിലാക്കു” എന്ന അനീഷ്‌ രവി ചേട്ടന്‍റെ വാക്കുകള്‍ ആണ് മനസിലേക്ക് ആദ്യം ഓടി വന്നത്…
ആശുപത്രിയുടെ ഉള്ളിലേക്ക് കയറുന്നതിന് മുന്‍പ്‌ തന്നെ ജോഷി എല്ലാവരോടും കുടി പറഞ്ഞു രമ്യയുടെ മുന്നില്‍ വെച്ച് ആരും സങ്കടപെടരുത് അത് അവളെ കുടുതല്‍ വിഷമിപ്പിക്കും എന്ന്. അവളുടെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധയോടെ ചെയ്യുന്ന എന്റെ ആ പ്രിയ കുട്ടുകാരനെ മനസ്സില്‍ ചേര്‍ത്ത് പിടിച്ച നിമിഷം ആയിരുന്നു അത് വാതില്‍ തുറന്ന് നീ കിടക്കുന്ന വെളിച്ചം കുറഞ്ഞ ആ മുറിയിലേക്ക് കടന്നപ്പോള്‍ സ്നേഹം തുളുബുന്ന ചെറു പുഞ്ചിരിയോടെ ആണ് നീ ഞങ്ങളെ സ്വീകരിച്ചത്‌ സംസാരിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അതല്ലാം മറച്ചു വെച്ച് നീ ഞങ്ങളോട് സംസാരിച്ചു ഓരോരുത്തരെ ആയി ജോഷി പരിചയ പെടുത്തിയപ്പോള്‍ നിന്റെ തിളങ്ങുന്ന കണ്ണുകള്‍ കുടുതല്‍ പ്രകാശിക്കുന്നതായി ഞാന്‍ കണ്ടു ഇവരെ അറിയോമോ എന്ന ചോദ്യത്തിന് നീ അറിയാം എന്ന രീതിയില്‍ സന്തോഷത്തോടെ തലയാട്ടുന്നത് കണ്ടപ്പോള്‍ ഞങ്ങളുടെ മനം സന്തോഷം കൊണ്ട് തുടികൊട്ടുന്നത് നീ അറിഞ്ഞുവോ എന്തോ…
വിഷാദം തളം കെട്ടി നില്‍ക്കുന്ന മുഖങ്ങളുമായി നിന്റെ കട്ടിലിനരികെ നില്‍ക്കുന്ന നിന്റെ ബന്ധുക്കളുടെ ഇടയില്‍ എപ്പോഴും പുഞ്ചിരി പൊഴിച്ച് കൊണ്ട് നീ തിളങ്ങി നിന്നു അന്ന് പ്രകാശനം ചെയ്ത ശ്രുതിലയത്തിന്‍റെ കവിതാ സമാഹാരം നിനക്ക് സമ്മാനിച്ചു കൊണ്ട് നിന്നോട് യാത്രചോദിക്കുബോള്‍ ഞങ്ങളുടെ കൈകാലുകള്‍ വിറക്കുന്നതും, ശബ്ദം ഇടറുന്നതും നീ കാണാതിരിക്കാന്‍ ഞങ്ങള്‍ പെടാപാട് പെടുകയായിരുന്നു.
RCC യില്‍ നിന്നു പുറത്തേക്ക് കടക്കുന്ന വഴിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു കൊന്നമരം ഉണ്ട് പുറത്ത് ഇറങ്ങിയപ്പോള്‍ കണ്ണുകള്‍ ആദ്യം ഉടക്കിയത് അതിലായിരുന്നു വേദനകളുടെ ആ ഇടനാഴിയില്‍ സങ്കടങ്ങളുടെ ഒരു ലാഞ്ചന പോലും ഇല്ലാതെ സന്തോഷത്തോടെ പുത്തു നില്‍ക്കുന്ന ആ കൊന്ന മരം പോലെ ആണ് നിയും എന്ന് കുട്ടത്തില്‍ ആരോ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു
വീട്ടിലേക്കുള്ള മടക്കയാത്രയില്‍ നിന്റെ ശലഭായനം എന്ന പുസ്തകവും നെഞ്ചോടു അടക്കി പിടിച്ചു കിടക്കുബോള്‍ പ്രിയപ്പെട്ട അനുജത്തി നിന്റെ പുഞ്ചിരി തുകുന്ന മനോഹരമുഖം ആയിരുന്നു മനസ്സ് നിറയെ പിന്നീട് ജോഷിയെ വിളിക്കുബോള്‍ ഒക്കെ നിന്നെ കുറിച്ച് ഞാന്‍ ചോദിക്കാറുണ്ടായിരുന്നു നിനക്ക് വിളിക്കാന്‍ ഉള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല ഒരു ദിവസം അവനാണ് എന്നോട് പറഞ്ഞത് നീ എന്നോട് ഒന്ന് വിളിക്കാന്‍ പറഞ്ഞിടുണ്ട് എന്ന് കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം ആണ് നിന്നെ ഞാന്‍ വിളിക്കുന്നത്‌ എന്താണ് നിന്നോട് സംസാരികേണ്ടത് എന്ന്‍ ഒരു പിടിയും ഉണ്ടായിരുന്നില്ല ഫോണ്‍ എടുത്തപ്പോള്‍ ഷബീര്‍ ആണ് പട്ടാമ്പിയില്‍ നിന്ന് എന്ന് പറഞ്ഞതെ നീ സന്തോഷത്തോടെ സംസാരിച്ചു തുടങ്ങി എന്ത് പറയണം എന്ന് അറിയാതെ സംസാരിക്കാന്‍ മടിച്ചു നിന്ന ഞാന്‍ ഫോണ്‍ വെക്കുബോള്‍ അര മണിക്കുര്‍ കടന്നു പോയിരുന്നു. പിന്നീട് അങ്ങോട്ട്‌ പല ദിവസങ്ങളിലും ഫോണ്‍ വിളികളിലുടെയും എസ്.എം.എസുകളുമായി നീ എപ്പോഴും ചിരിച്ചു കൊണ്ടേ ഇരുന്നു ചിലപ്പോള്‍ പിണങ്ങിയും തല്ലുകുടിയും നീ നടന്നു ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്‌ ചെയ്ത ദിവസവും അവിടെ നിന്ന് വന്നിട്ട് ആദ്യമായി പള്ളിയില്‍ പോയ ദിവസവും നിന്നെ ഞാന്‍ വിളിച്ചപ്പോള്‍ നിന്നില്‍ കണ്ട ഉത്സാഹം എന്നില്‍ എത്ര സന്തോഷം ഉണ്ടാക്കി എന്ന് നീ അറിഞ്ഞിരുന്നോ..?
അവസാനം യാത്ര പോലും പറയാതെ വേദനകളും ദുഖങ്ങളും ഇല്ലാത്ത ഒരു ലോകത്തിലേക്ക്‌ നീ പറന്നു പോയപ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല.
കുവൈറ്റില്‍ നിന്ന് ഷാജി ഏട്ടന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ആണ് ഞാന്‍ കാര്യങ്ങള്‍ അറിയുന്നത് അവിശസ്നിയം ആയിരുന്നു ആ വാര്‍ത്ത‍ കുറച്ച് നേരത്തേക്ക് എന്താണ് ഞാന്‍ പറയേണ്ടത്‌ ചെയ്യേണ്ടത് എന്ന് അറിയാതെ നിശ്ചലനായി ഇരുന്നു പോയി കുടുതല്‍ ഭാഗങ്ങളില്‍ നിന്ന് റിസള്‍ട്ട് കിട്ടി തുടങ്ങിയപ്പോള്‍ സമയം വല്ലാതെ വൈകി ഇരുന്നു അവസാനമായി നിന്നെ ഒന്ന് കാണാന്‍ കുടി എനിക്ക് ആയില്ല വീണ്ടും നിന്നെ കാണാന്‍ വരാം എന്ന എന്‍റെ വാക്ക് എനിക്ക് പാലിക്കാന്‍ കഴിഞ്ഞില്ലല്ലോടാ …
ഇല്ല നീ ഒരിക്കലും ഞങ്ങളില്‍ നിന്ന് അകന്നു പോകില്ല എന്നും ഞങ്ങളുടെ മനസുകളില്‍ നീ ജീവിക്കും ഒരു ശലഭമായി ഞങ്ങളിലേക്ക് പറന്നു ഇറങ്ങിയ കുട്ടുകാരി…. നീ….. ഒരു മാലാഖയെ പോലെ ഞങ്ങളില്‍ നിന്ന് പറന്ന് അകന്നപ്പോള്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ തകര്‍ന്നത് നീ കാണുന്നുണ്ടോ ..?
ആരെയും ആകര്‍ഷിക്കുന്ന നിന്‍റെ മനോഹരമായ ആ പുഞ്ചിരി തുകി കൊണ്ട് ആകാശത്തിലേ മാലാഖമാര്‍ക്ക് നീ കവിതകള്‍ ചൊല്ലികൊടുക്കണം അപ്പോള്‍ അവര്‍ അസൂയയോടെ നിന്നെ നോക്കും അവര്‍ക്കിടയില്‍ സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു കൊച്ചു മാലാഖയായി നീ സസുഖം വാഴുക.
എന്‍റെ പൊന്ന് അനുജത്തിയുടെ ആത്മശാന്തിക്കായ്‌ പ്രാര്‍ഥിച്ചു കൊണ്ട്
കണ്ണീര്‍ പ്രണാമങ്ങളോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കടപ്പാട്: ഷബീര്‍ അലി        www.sruthilayam.net


കെ.ജി.സൂരജ് 
           തിരക്കു പിടിച്ച ഒരു പതിവു പ്രവര്‍ത്തി ദിനത്തിലെ നട്ടുച്ച നേരത്താണ് ഒരുപാടു ഫോര്‍വേഡഡ് മെയിലുകള്‍ക്കൊപ്പം ആ കത്തും വന്നത്.  ഹൃദയസ്പൃക്കുകളായ കവിതകളിലൂടെ ബ്ളോഗുകളിലെ നിറസാന്നിദ്ധ്യമായ രമ്യ ആന്റണി എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുത്തുന്നതായിരുന്നു ഉള്ളടക്കം.  ഓര്‍മ്മകളിലേയ്ക്ക് ചിരിയ്ക്കുന്ന ഒരു കുഞ്ഞു മുഖം  ഫ്ളാഷ് ചെയ്തു.  ഓണ്‍ലൈന്‍  വായനയുടെ പതിവു സഞ്ചാരങ്ങള്‍ക്കിടയില്‍ ഏറെ യാദൃശ്ചികമായാണ് രമ്യയെ  വായിച്ചത്.  നെഞ്ചിലേക്ക് കണ്ണു ചൂണ്ടി . . . മൃദുവായ് കൈ പിടിയ്ക്കുന്ന നാലു കവിതകള്‍ . . . ; ഒരായിരം ചോദ്യങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചവ . . . അപരിചിതയായ കവയത്രിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ സാമൂഹ്യ ശൃംഘലയായ ഓര്‍ക്കുട്ടിലാണ് അവസാനിച്ചത്.  അപൂര്‍വ്വം ചില സന്ദേശങ്ങള്‍. . ഇടയ്ക്കൊരു രണ്ടു വരിക്കവിത. . പുഞ്ചിരിയിലൊതുങ്ങുന്ന അഭിവാദനങ്ങള്‍. . അതിനപ്പുറം രമ്യ ഒന്നും മിണ്ടിയതേയില്ല. . . !

 ഫ്രെണ്ട്സ് ഓഫ് രമ്യ  ഓര്‍ക്കുട്ടില്‍ 

മ്യയുടെ വിശേഷങ്ങള്‍ പങ്കുവെച്ച കത്ത് പിന്നീടു പറഞ്ഞത് അപ്പെന്റിസൈറ്റിസ് ശസ്ത്രക്രിയക്കു വിധേയയായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കവയത്രിയുടെ വിവരങ്ങളാണ്.  അന്നു വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ്ജുണ്ടാകുമത്രേ.  ദീര്‍ഘനാള്‍ നീണ്ട ചികിത്സയുടെ ഭാഗമായി ഭാരിച്ച തുക ബില്ലിനത്തില്‍ അടച്ചു തീര്‍ക്കേണ്ടതുണ്ട്.  അതിനായി മുപ്പതിനായിരം രൂപ അടിയന്തിരമായി കണ്ടെത്തേണ്ടതിനാല്‍ സുഹൃത്തുക്കളുടെ പിന്തുണ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ച് മൊബൈയില്‍ നമ്പറോടെ കത്തവസാനിച്ചു.
സുഖകരമായ ഏതോ ring tone അവസാനിക്കുന്നതിനു മുന്‍പേ അവളുടെ ക്ഷീണിച്ച ശബ്ദം മെല്ലെ ഉയര്‍ന്നു .  ഓണ്‍ലൈന്‍ സൌഹാര്‍ദ്ദത്തിന്റെ ഓര്‍മ്മകളിലാകണം, പരിചയപ്പെടുത്തലുകളുടെ ഔപചാരികതകള്‍ അശേഷം അവശേഷിപ്പിക്കാതെ വേദനയുടെ ഞരങ്ങലിലും രമ്യ സംസാരിച്ചു തുടങ്ങി.ഉടനടി കാണാമെന്ന ഉറപ്പില്‍ സാമ്പത്തിക പിന്തുണ പൂര്‍ണ്ണമായുറപ്പിച്ച് സംഭാഷണമവസാനിപ്പിക്കുമ്പോള്‍ അടിയന്തിരമായി കണ്ടെത്തേണ്ട ഭാരിച്ച തുകയുടെ വലിപ്പം എന്തുകൊണ്ടോ അസ്വസ്ഥമാക്കിയതേയില്ല.  ആശുപത്രിയിലേയ്ക്കു തിരിക്കും മുന്‍പേ നേരില്‍ കണ്ടിട്ടില്ലാത്തവരടക്കം അന്‍പതോളം സുഹൃത്തുക്കള്‍ക്ക് വിവരങ്ങള്‍ സൂചിപ്പിച്ച് ഒരു കത്തു തയ്യാറാക്കി.  രമ്യയെ കണ്ടു തിരിച്ചെത്തിയാലുടന്‍ വിശദാംശങ്ങള്‍ എഴുതാമെന്ന അടിക്കുറിപ്പോടെ  ആ കത്ത് ഭൂമിയുടെ ഭിന്ന കോണുകളിലേയ്ക്ക് പറന്നു.  പത്തു മിനിറ്റിന്റെ ഇടവേളക്കപ്പുറം സാമ്പത്തിക പിന്‍തുണയുറപ്പു നല്‍കി സുഹൃത്തുക്കള്‍ പ്രതികരിച്ചു തുടങ്ങി.

മേഘങ്ങളിലേയ്ക്ക് കണ്ണുപായിച്ച് . . .

ട്ടു നിലകളിലായി പടര്‍ന്നു പന്തലിച്ച അതിവിശാലമായ ആശുപത്രി സമുച്ചയം.  മൂന്നാം നിലയിലെ ആദ്യത്തെ മുറിയാണ് രമ്യയുടേത്.  മുറ്റത്തെ വമ്പന്‍ അരയാല്‍ മരത്തിലേയ്ക്ക് തുറക്കുന്ന ജനാലക്കരികിലാണ് രമ്യയുടെ കിടക്ക.  മേഘങ്ങളിലേയ്ക്ക് അലക്ഷ്യം കണ്ണുപായിച്ച് രമ്യ കിടക്കുന്നു.  അരികിലായി നാലഞ്ചു കൂട്ടുകാര്‍.  അവരെല്ലാം രമ്യയുടെ സഹപ്രവര്‍ത്തകരാണ്.  ആശുപത്രി ദിവസങ്ങളില്‍ കൂട്ടിരിക്കുന്നവര്‍. കട്ടിലിനോട് ചേര്‍ന്ന് ഒരല്‍പ്പം സ്ഥലം എനിയ്ക്കും കിട്ടി.  പണിപ്പെട്ടെങ്കിലും രമ്യ അല്‍പം ഉയര്‍ന്നിരുന്നു.  പെട്ടെന്നാണ് രണ്ടൂന്നുവടികള്‍ ശ്രദ്ധയില്‍ പെട്ടത്.  പുതപ്പിനടിയില്‍ അവളുടെ ദുര്‍ബലമായ കാലുകള്‍, അപ്രതീക്ഷിതമായിരുന്നു ആ അറിവ്. കവിതകളില്‍  പ്രതീക്ഷയോടെ ജീവിതം കുറിച്ചിട്ട, ആ കൊച്ചു പെണ്‍കുട്ടിയെ  ഊന്നുവടികളില്‍ സങ്കല്‍പ്പിക്കുക.  അസാധ്യമായിരുന്നു. അമ്പരപ്പു മാറും മുന്‍പേ ഊന്നുവടികളില്‍ ഊര്‍ന്നിറങ്ങി രമ്യ തൊട്ടടുത്ത കസേരയില്‍ വന്നിരുന്നു . . .

പകല്‍ രാത്രികളാകുമ്പോള്‍ . . .റണാകുളം ജില്ലയിലെ ആലുവയിലാണ് രമ്യയുടെ ജനനം.  അച്ഛന്‍ ആന്റണി, അമ്മ ജാനറ്റ്, കൂലിപ്പണിയാണ്, കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം.  കുഞ്ഞുനാളിലേ പോളിയോ ബാധിതയായ രമ്യ, മൂന്നു വയസ്സു മുതല്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം തിരുവനന്തപുരത്തെ പോളിയോ ഹോമില്‍.  ഏറ്റവും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ .  . . മനസ്സിനും ശരീരത്തിനിമിടിയിലെ കനിവില്ലാത്ത അകലം . . . ഇതിനെല്ലാമിടയിലും ആത്മവിശ്വാസവും ദൃഢനിശ്ചയവും കൈമുതലാക്കി ഈ കൊച്ചു മിടുക്കി പഠിച്ചതെല്ലാം പൊന്നാക്കി ക്കൊണ്ടിരുന്നു.  ഫസ്റ് ക്ളാസ്സോടെ എസ്സ്.എസ്സ്.എല്‍.സി.  ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷനിലും ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലും ഉന്നത വിജയം. . . . കോവളത്തെ ലീലാ കെംപിന്‍സ്കി ഹോട്ടലില്‍ ഇന്‍ ഹൌസ് അസിസ്റന്റ് ലൈബ്രറിയനായി ജോലി.  പരിമിതികളെ നിഷ്പ്രഭമാക്കുന്ന അതിജീവനത്തിന്റെ ഉജ്ജ്വല ക്രഡന്‍ഷ്യല്‍. . . ഈ മികവാര്‍ന്ന തിളക്കങ്ങള്‍ക്കു പിന്നില്‍ രാത്രികളെ പകലുകളാക്കിയ പഠനത്തിന്റെ തപസ്യയും വേദനകളാല്‍ സ്ഫുടം ചെയ്ത കണ്ണീരിന്റെ ഉപ്പുരസവുമുണ്ടെന്ന് കൂട്ടുകാര്‍ സാക്ഷ്യം ചെയ്യുന്നു.


മ്യയുടെ അമ്മയും അനുജത്തിയും വല്ലാതെ പരിഭ്രാന്തരായി ആശുപത്രിയിലുണ്ട്.  ജീവിതത്തോട് അസാധാരണമാം വിധം പടവെട്ടിയ ആ അമ്മയുടെ മുഖം വല്ലാതെ കരിവാളിച്ചിരുന്നു.  നടന്നു നടന്നു തേഞ്ഞു തീര്‍ന്ന ചെരുപ്പുകള്‍ . . . രാമചന്ദ്രാ ടെക്സ്റ്റെല്‍സിന്റെ മുദ്രണത്തോടു കൂടിയ ചുളുങ്ങിയ പ്ളാസ്റിക്ക് കവറില്‍ ഫ്ളാസ്ക്കും പാത്രങ്ങളും. . . ബില്‍ തുകയൊടുക്കിയ വിവരമറിയിച്ച് യാത്രപറയാനിറങ്ങുമ്പോള്‍ രമ്യയുടെ സുഹൃത്തുക്കളിലൊരാള്‍ മറ്റു ചിലതു കൂടി പങ്കു വെച്ചു.  വീട്ടിലേക്കുള്ള വഴി സുദീര്‍ഘമാണ്.  മുറിവുണങ്ങാത്ത ശരീരവുമായി ഈ ദൂരമത്രയും യാത്ര ചെയ്യുക ദുഷ്ക്കരവും. . . മാത്രവുമല്ല ഇടക്കിടെ പരിശോധനകള്‍ക്ക് ആശുപത്രിയില്‍ എത്തേണ്ടതുണ്ടുതാനും.  ഇത്തരമൊരു സാഹചര്യത്തില്‍ വീട്ടിലേയ്ക്കുള്ള മടക്കം രമ്യയും ആഗ്രഹിക്കുന്നില്ലത്രേ. . .താമസത്തിന് മറ്റൊരിടം കണ്ടെത്തേണ്ടതുണ്ട്.  പ്രസ്തുത വിവരം അമ്മയെ ധരിപ്പിക്കാന്‍ രമ്യയും സുഹൃത്തുക്കളും ചേര്‍ന്ന് ചുമതലപ്പെടുത്തുമ്പോള്‍ ആദ്യമോര്‍മ്മിച്ചത് എസ്. എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍.എസ്.താരയെ ആയിരുന്നു.  കോടതിത്തിരക്കുകളില്‍ നിന്നും താര പാഞ്ഞെത്തി.  യാദൃശ്ചികമായി ആശുപത്രിയിലുണ്ടായിരുന്നു പെരുമ്പടവം ശ്രീധരന്‍ സാറും മറ്റുള്ളവരും ചേര്‍ന്ന് ആ അമ്മയെ വിവരങ്ങള്‍ ബോധ്യപ്പെടുത്തി.  വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ സ്നേഹപൂര്‍വ്വമായ അഭ്യര്‍ത്ഥനകള്‍ക്കു വഴങ്ങുകയേ അമ്മയ്ക്കു നിവൃത്തിയുണ്ടായിരുന്നുള്ളൂ.


ഒരു കുരുവിയുടെ ഭാരം

തിനഞ്ചിലധികം ദിവസങ്ങളെടുക്കും മുറിവുകള്‍ ഭേദമാകാന്‍.  ഉടനടി മുറിയൊഴിയേണ്ടതുണ്ട്, സിസ്റ്റര്‍മ്മാര്‍ കാത്തു നില്‍ക്കുന്നു.  ചെറിയൊരനക്കത്തില്‍ പോലും ശരീരം വേദനിക്കുന്ന ആ കുഞ്ഞനുജത്തിക്ക് താല്‍ക്കാലികമായെങ്കിലും താമസസൌകര്യം കണ്ടെത്തുകയെന്നത് വല്ലാത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചു.  നിരവധി സുഹൃത്തുക്കളുമായി പലവട്ടം ബന്ധപ്പെട്ടു.  ഒടുവില്‍ സാമൂഹ്യ പ്രവര്‍ത്തക പി.ഇ.ഉഷയുടേയും ഡോ.സീമാ ഭാസ്ക്കറിന്റേയും ഇടപെടലോടെ കേരള മഹിളാ സമാഖ്യ സൊസൈറ്റിയുടെ ഷോര്‍ട്ട് സ്റേ ഹോമില്‍ താമസസൌകര്യം ക്രമീകരിക്കപ്പെട്ടു.  അമ്മയ്ക്കും രമ്യയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം വഴുതക്കാട്ടെ ഷോര്‍ട്ട് സ്റേ ഹോമിലെത്തുമ്പോള്‍ നേരമേറെ വൈകിയിരുന്നു.  വാഹനത്തില്‍ നിന്നും നടന്നിറങ്ങാന്‍ രമ്യക്കാകുമായിരുന്നില്ല.  ഇരുകൈകളിലുമുയര്‍ത്തി സന്ദര്‍ശകമുറിയിലെ ചുവന്ന കസേരയിലിരുത്തുമ്പോഴും രമ്യയുടെ കണ്ണുകളില്‍ മയക്കം വിട്ടിരുന്നില്ല.  ‘ഒരു കുരുവിയുടെ ഭാരം പോലുമില്ലാത്ത കുഞ്ഞു ശരീരം. . .’ ഷോര്‍ട്ട് സ്റേ ഹോമിലെ നടപടികള്‍ അവസാനിച്ചിരിക്കുന്നു.  രമ്യക്കിഷ്ടമുള്ളിടത്തോളം അവിടെക്കഴിയാം.  സുഖപ്പെടുമ്പോള്‍ ജോലിയില്‍ പ്രവേശിക്കുകയുമാകാം.  സംഘര്‍ഷങ്ങളുടേയും സമ്മര്‍ദ്ദങ്ങളുടേയും പ്രതിസന്ധികളുടേയും നീണ്ട പകലിനൊടുവിലെ സന്തോഷകരമായ സായാഹ്നം. . . ‘രമ്യ ഹാപ്പിയാണ് . . .’

നൂറു സൂര്യന്മാര്‍

ഴിഞ്ഞു പോയ പകല്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കു മറുപടിയെഴുതി.  രമ്യയുടെ ബാങ്ക് അക്കൌണ്ടിലേയ്ക്ക് സാമ്പത്തിക പിന്തുണ എത്തിത്തുടങ്ങി.  പലരും ഒരിക്കല്‍പ്പോലും പരസ്പരം കണ്ടിട്ടില്ലാത്തവര്‍. സാമൂഹ്യ ശൃംഘലകളിലൂടെ സൌഹൃദം കോര്‍ത്തവര്‍. . . . അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സാഹിത്യകാരന്‍ ജെ.ജാക്ക് ഡെന്നീസ്, ദക്ഷിണാഫ്രിക്കയില്‍ ജോലി ചെയ്യുന്ന സംഗീതജ്ഞന്‍ നിശീകാന്ത്, കവികള്‍ ഡോ.ദീപ ബിജൊ അലക്സാണ്ടര്‍, ബാബു രാമചന്ദ്രന്‍, സന്ധ്യ എസ്.എന്‍, ജ്യോതിബായ് പരിയാടത്ത്, ഡോ. ശ്രീകല.കെ.വി,    തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ ഒരു പാടു സുമനസ്സുകള്‍ . . .

രിശോധനകള്‍ക്കു വേണ്ടിയുള്ള ആശുപത്രി യാത്രകള് ‍. . . പുതുതായ് പരിചയപ്പെട്ട സുഹൃത്തുക്കളുടെ സന്ദര്‍ശനങ്ങള്‍. . . രമ്യയുടെ ദിവസങ്ങള്‍ സജീവമാണ്. . . കഴിഞ്ഞ  ദിവസം സംസാരിച്ചത് കവിതകളെക്കുറിച്ചാണ്. . . ‘നിന്റെ കവിതകള്‍ നമുക്ക് പുസ്തകമാക്കാം. . . അതിന് എഴുത്ത് വേഗത്തിലാക്കേണ്ടതുണ്ട് .  ’
മ്യയുടെ കണ്ണുകളില്‍ ഒരു നൂറു സൂര്യന്മാര് ‍.

ഒറ്റയ്ക്കിരിക്കുമ്പോള്‍ കവിത പാകാന്‍ ഇളം നീലനിറമുള്ള സ്വകാര്യഡയറി . . . . .
വായന. . . . .   സൌഹൃദങ്ങള്‍ . . . .   ഒത്തുചേരലുകള് ‍. . . .
തുന്നികെട്ടലുകളുടെ വേദനകളറിയാത്ത സ്നേഹമുള്ള ദിവസങ്ങള്‍.

തിരക്കു പിടിച്ച ജീവിതങ്ങള്‍ക്ക് പൊതുവേ റോക്കറ്റു വേഗമാണ്. . . . . . പതിനഞ്ചു ദിവസങ്ങള്‍ വെടിച്ചീളു പോലെ തെറിച്ചു പോയിരിക്കുന്നു.  രമ്യ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു.  പിന്‍തുണയ്ക്കും കരുതലിനും സ്നേഹമറിയിച്ച് രമ്യയുടെ ഫോണ്‍ കോളുകളും ഇ-മെയ്ലുകളും തലങ്ങും വിലങ്ങും പാഞ്ഞു.  സൌഹൃദങ്ങളുടെ പുതിയ ഇടങ്ങള്‍ നിരവധിയുണ്ടായി. ഓര്‍ക്കുട്ടിലും, ഫെയ്സ്ബുക്കിലും കൂട്ടത്തിലുമെല്ലാം വിപുലമായ കൂട്ടായ്മകള്‍ രൂപീകരിക്കപ്പെട്ടു.  ബ്ളോഗുകളില്‍ (http://www.shalabhaayanam.blogspot.com/) കവിതകള്‍ നിറയാന്‍ തുടങ്ങി.  കണ്ണീരും സ്വപ്നങ്ങളും ഇടകലര്‍ന്ന ഈ കവിതകളിലാകെ അശാന്തമായ ജീവിതവും അതിജീവനത്തിന്റെ കരുത്തും രമ്യ കുറിച്ചിട്ടു.  പ്രണയം, അരക്ഷിതാവസ്ഥകള്‍ , രോഗം, ഒറ്റപ്പെടല്‍ , നഷ്ടങ്ങള് ‍, പ്രതീക്ഷ തുടങ്ങി തന്നില്‍ കത്തിപ്പിടിച്ചതെന്തും രമ്യ കനലാക്കി മാറ്റി.


മൌസ്ക്ളിക്കുകള്‍ പോലെ ആറുമാസങ്ങള്‍ അതിവേഗം കഴിഞ്ഞു പോയി.  ഏതോ ഒരു തിങ്കള്‍പ്പകലിലെ കൊല്ലുന്ന ചൂടില്‍ എവിടേക്കോ ബൈക്കോടിക്കുമ്പോഴാണ് സുഹൃത്ത്, ഡോ. ദീപ ബിജോ അലക്സാണ്ടറുടെ സന്ദേശം മൊബൈലില്‍ ശബ്ദമുണ്ടാക്കിയത്.
 ‘Remya has got a swelling in the tongue. 
It is suspected to be cancer. 
She is admitted in the regional cancer center'... 

ചില വാര്‍ത്തകള്‍ അങ്ങിനെയാണ് കണ്ണുകളിലേക്ക് ഇരുട്ടു തള്ളുന്നവ.  തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിലാണ് രമ്യയുള്ളത്.  പരിശോധനകളുടെ ആദ്യഘട്ടമാണിപ്പോള്‍ . . . . രോഗം സ്ഥിതീകരിക്കപ്പെട്ടതിനു ശേഷം മാത്രമേ ചികിത്സ ആരംഭിക്കുകയുള്ളൂ.  അത്തരമൊരന്തരീക്ഷത്തില്‍ രമ്യയെ സങ്കല്പിക്കാനാകുമായിരുന്നില്ല.  പലതരം കാരണങ്ങള്‍ സ്വയം കണ്ടെത്തി കാഴ്ച പരമാവധി വൈകിപ്പിച്ചു.   ഒടുവില്‍ രോഗം സ്ഥിതീകരിക്കപ്പെട്ടു . . . . മാസങ്ങള്‍ക്ക് മുന്‍പ് നാവിലുണ്ടായ ചെറിയൊരു മുറിവില്‍ നിന്നാണു തുടക്കം.  പല്ലുകൊണ്ട് മുറിഞ്ഞതാകുമെന്നു കരുതി സാരമാക്കിയില്ലത്രേ.

ജീവന്റെ ചൂട് . . . .

സ്റ്റാച്യുവിലെ രമേശേട്ടന്റെ പുസ്തകക്കടയില്‍ നിന്നും വാങ്ങിയ,  ദേശാഭിമാനി വാരിക ബാഗില്‍ സൂക്ഷിച്ച് നാലുമണിയോടെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെത്തി.

അര്‍ബുദവാര്‍ഡുകള്‍ കണ്ടിട്ടുണ്ടോ . . .  ?
അതി വിശാലമാണവ . . .
പാദരക്ഷകള്‍ പുറമേ സൂക്ഷിച്ച്, ഉള്ളിലേയ്ക്കു പ്രവേശിക്കാം . . . .
ഒരേ താളത്തില്‍ വട്ടം കറങ്ങുന്ന ഒരു നൂറു ഫാനുകളുണ്ടവിടെ . . .
വല്ലാത്ത സംഘബോധമാണവയ്ക്ക് . . . .
കടുംപച്ച നിറമുള്ള കിടക്ക വിരികള്‍ . . .
തൂവെള്ള യൂണിഫോമുകളില്‍ സിസ്റര്‍മാര്‍ . . . .
കിടക്കകള്‍ക്കരികില്‍ ഡ്രിപ്പ് സെറ്റുകള്‍ . . .
മണമില്ലാത്ത മരുന്നുകള്‍  . . .
ജീവന്‍ വഹിക്കുന്ന ഓക്സിജന്‍ സിലണ്ടറുകള്‍ . . .
പിന്നെ വേദനകളില്‍ .,
ഞരങ്ങുകയോ. . . കരയുകയോ . . .
പുളയുകയോ . . . ചൂളുകയോ . . . ചെയ്ത്,
അര്‍ത്ഥരഹിതമായി എന്തൊക്കെയോ പുലമ്പുന്ന 
കുറേ പച്ച മനുഷ്യര്‍ . . .
തീ തിന്നുന്ന കൂട്ടിരിപ്പുകാര്‍ . . .
പലതരം കാഴ്ചകള് ‍. ;  . ധൈര്യം ചോരുന്നവ . . .

ണ്ടുപിടിക്കാന്‍ അധികനേരമെടുത്തില്ല.  നീണ്ട ഇടനാഴിയുടെ ഇടതു വശത്തെ കട്ടിലുകളിലൊന്നില്‍ രമ്യ കിടക്കുന്നു. . . ഓക്സിജന്‍ സിലണ്ടറിനു മേല്‍ ചാരി വെച്ച ഊന്നുവടികള്‍ . . .

'രമ്യ, പ്രകാശമില്ലാതെ പുഞ്ചിരിച്ചു . . .'

മൌനം ഭേദിച്ച് ശുഷ്ക്കമായ കൈത്തണ്ടയില്‍ വിരലമര്‍ത്തി ചില സുഖാന്വേഷണങ്ങള് ‍. . . . ആഴ്ചപ്പതിപ്പിലെ ഏതോ ഒരു കഥയെക്കുറിച്ചായി പിന്നീടു വര്‍ത്തമാനം.  അവളതു മറിച്ചു നോക്കിക്കൊണ്ടിരുന്നു . .

‘ഭയം മനുഷ്യനെ ഭക്ഷിക്കുക പലനിലകളിലാണ് . . .
ഇളം ചൂടാര്‍ന്ന പ്രകാശമുള്ള മുറിയില്‍
      ഒരു പൂച്ചയെപ്പോലെ അതു പതുങ്ങിയെത്തും . . . . .

       ശരീരഭിത്തികളില്‍ കാല്‍ത്തണുപ്പു വീഴ്ത്തി
       ജാഗ്രതയോടെ പടര്‍ന്നു കയറും.
       ചിന്തകളേയും സ്വപ്നങ്ങളേയും കാര്‍ന്നു തുടങ്ങും . . .
രക്തം മെല്ലെ ഉറയും . . .
ബോധം ചുളിയും . . .
മനസ്സു പതറും . . .
മുഖം വികൃതമാകും . . .
പ്രതിരോധങ്ങള്‍ വെറും പരാക്രമങ്ങളാകും . . . 
ഭയമില്ലാത്തവരുടെ പ്രതികരണങ്ങളാകും അസഹ്യമാകുക . . .’
രെയും ഭയപ്പെടുത്താന്‍ തക്ക പ്രഹരശേഷിയാണ് അര്‍ബുദവാര്‍ഡുകള്‍ക്കുള്ളത്. . . കാഴ്ചകള്‍ രമ്യയേയും അസ്വസ്ഥമാക്കിയിരിക്കുന്നു . . . ഇടക്കിടെ ഒഴിയുന്ന കട്ടിലുകളാണ് ഇവിടങ്ങളിലെ പ്രധാന സവിശേഷത . . . മൃതദേഹങ്ങളുടെ ചൂടൊഴിയും മുന്‍പേ പുതിയ ശരീരങ്ങള്‍ കിടക്കകളില്‍ നിറയുന്നു. . . . എല്ലാ മുഖങ്ങള്‍ക്കും ഒരു ഭാവം . . . ഒരേ രൂപം . . . വിയര്‍പ്പിന് പോലും സമാനഗന്ധം. . . .


അവയവങ്ങള്‍ നഷ്ടമായവര് ‍. . . .
റേഡിയേഷന്‍ ചൂടില്‍ എല്ലാം കരിഞ്ഞവര്‍. . . .
എല്ലും തോലും ഒന്നായ് മാറിയോര്‍ . . . .
ഹൃദയപൂര്‍വ്വം അവരിലൊരാളാകാനോ ഒന്നു ചിരിക്കുവാന്‍ പോലുമോ കഴിയാത്ത നിസ്സഹായത. . .

പ്പോഴുമെന്നപ്പോലെ രമ്യയോടു സ്വാഭാവികമായി സംസാരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി.  ‘രോഗം അഭിനയിച്ചു കിടപ്പു നിര്‍ത്തി കവിതകളെഴുതാന്‍ നിര്‍ബന്ധിച്ചു. . . . ചിരിച്ചു കൊണ്ടാണവള്‍ അതാസ്വദിച്ചത്.  നിലവിലുള്ള ആശുപത്രിവാസം പരിശോധനകള്‍ സുഗമാക്കാനാവശ്യമായ താല്‍ക്കാലിക വിശ്രമമാണെന്ന് ബോധ്യപ്പെടുത്തി.  മുന്‍പു തന്നെ തീരുമാനിക്കപ്പെട്ടിരുന്ന കവിതാസമാഹാരം  യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്ന അറിയിപ്പ് രമ്യയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. . . ഭയത്താല്‍ മുറുകിയിരുന്ന മുഖത്തേയ്ക്ക് രക്തം ഇരച്ചു വന്നു. . . തണുത്തുറഞ്ഞ കൈവെള്ളകളില്‍ ജീവന്റെ ചൂട്.

“ചേട്ടാ, ഞാനാകെ നാലു കവിതകളല്ലേ എഴുതിയിട്ടുള്ളൂ.  പിന്നെങ്ങനെ പുസ്തകമുണ്ടാകും”
ചോദ്യം ന്യായമായത്. . .
രമ്യ കവിത കുറിക്കാറുള്ള സ്വകാര്യ ഡയറിയെക്കുറിച്ച് പെട്ടെന്നാണോര്‍മ്മ വന്നത്. . . .
‘സ്വകാര്യ ഡയറികള്‍ . . . . ആത്മഭാഷണങ്ങളത്രേ . . . .
കൃത്രിമങ്ങളുടെ നിറം പുരളാത്ത ജീവിതത്തിന്റെ ബ്ളാക്ക് ബോക്സ്സുകള്‍ . . . .”
       നിന്റെ സ്വകാര്യ ഡയറി എനിക്കു തരൂ. . . കവിതകള്‍ കണ്ടെത്തിക്കൊള്ളാം. . .

താവശ്യപ്പെടുമ്പോള്‍ സ്വകാര്യത ... കടന്നുകയറ്റം .....തുടങ്ങി ന്യായമായ ചിന്ത കളൊന്നും ഇരുവരേയും ബാധിച്ചില്ല .
രണ്ടു മനുഷ്യര്‍ ഒന്നാകുമ്പോള്‍ അതിരുകള്‍ അപ്രസക്തമാകു മായിരിക്കാം .. ദാഹത്തിനു ജലം എന്നതു പോലെയാണ്‌ വിഷമത്തിനു കണ്ണീര് . അതിനു ലിംഗഭേദങ്ങളില്ലല്ലോ ...കര്‍ ച്ചീ ഫിനു കണ്ണു കൊടുക്കാതെ അടുത്ത ദിവസം കാണാമെന്ന ഉറപ്പില്‍ രമ്യയോടു യാത്ര പറഞ്ഞു .

ഭീതികളുടെ പുറംതോടു മുറിഞ്ഞിരിക്കുന്നു. .
'രമ്യ പ്രസരിപ്പോടെ പുഞ്ചിരിച്ചു.'

അമ്മയേയും അച്ഛനേയും പെങ്ങളേയും കണ്ടു. . . സമാധാനിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. . രമ്യയുടെ കൂട്ടുകാരന്‍ ജോഷിയെ പരിചയപ്പെട്ടു.  ഓര്‍ക്കുട്ടില്‍ കണ്ടുമുട്ടിയതാണവര്‍.  രമ്യക്കൊപ്പം പൂര്‍ണ്ണസമയം ജോഷിയുമുണ്ട്.

മടക്കം ആത്മപരിശോധനകളുടേതായിരുന്നു. . . അര്‍ബുദവാര്‍ഡുകള്‍ കണ്ടിട്ടില്ലാത്തവര്‍ നിര്‍ബന്ധമായും ഒരിക്കലെങ്കിലും അതു കാണേണ്ടതുണ്ട്.  അശോകമരച്ചുവട് ഗൌതമബുദ്ധനെ സൃഷ്ടിച്ചുവെങ്കില്‍ അര്‍ബുദവാര്‍ഡിലെ കാഴ്ചകള്‍ ആധുനിക മനുഷ്യനെ അഹങ്കാരങ്ങളില്‍ നിന്നും പരിവര്‍ത്തനപ്പെടുത്തുമെന്നതില്‍ അശേഷം സംശയമില്ല.  സ്ക്കിന്നികളില്‍, പെന്‍ഫിറ്റുകളില്‍.  ത്രി-G കളില്‍ , സഞ്ചരിക്കുന്ന കൊട്ടാരങ്ങളില്‍ മാത്രം ജീവിതം കണ്ടെത്തുന്നവര്‍ക്ക് ഇവിടത്തെ കാഴ്ചകള്‍ മാര്‍ഗ്ഗദര്‍ശ്ശികളാകും ;  ഉറപ്പ്.

സീമ ടീച്ചറുടെ കത്ത് 

ഡോക്ടര്‍ സെസ്സലിന്റെ പരിചരണത്തിലാണ് രമ്യയിപ്പോള് ‍.  രോഗം പഴക്കമുള്ളതിനാല്‍ ദീര്‍ഘമായ ചികിത്സ വേണ്ടി വരും.  റേഡിയേഷനില്‍ ഭേദമായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.  ‘സാധ്യമായ എല്ലാ ശ്രമങ്ങളും നമുക്കു നടത്താം.’  അദ്ദേഹം പറഞ്ഞു നിര്‍ത്തി.  പ്രാഥമിക പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ താല്ക്കാലികമായി രമ്യ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടും.  പത്തു ദിവസങ്ങള്‍ക്കകം തുടര്‍ചികിത്സകള്‍ക്കായി വീണ്ടും എത്തിച്ചേരേണ്ടതുണ്ട്.  ദിവസങ്ങളോളം നീളുന്ന റേഡിയേഷന്‍ . . .  വില കൂടിയ മരുന്നുകള്‍.  ആശുപത്രിയുമായി ബന്ധപ്പെട്ട ഭാരിച്ച ചിലവുകള്‍. . . ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പെടാപ്പാടു പെടുന്ന കുടുംബത്തിന് അത് താങ്ങാനാവുമായിരുന്നില്ല.
രാത്രിയോടെ വിവരങ്ങള്‍ സൂചിപ്പിച്ച് എല്ലാ സുഹൃത്തുക്കള്‍ക്കും വിശദമായെഴുതി.  ‘ഞെട്ടലുകള്‍ . . . . പ്രാര്‍ത്ഥനകള്‍ . . . . അന്വേഷണങ്ങള്‍ . . . . ’ ഇന്‍ബോക്സ് നിറഞ്ഞുകവിഞ്ഞു.  രമ്യയെ . . . . കവിതകളെ . . . . ; ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നവരുടെ ആകുലതകളാല്‍ പാതിരാത്രിയിലും മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു.

ആശങ്കകള്‍ പങ്കു വെച്ച് ഡോ. ടി. എന്‍. സീമ ടീച്ചറുടെ കത്താണ് ആദ്യമെത്തിയത്.  തൊട്ടുപിന്നാലെ ചികിത്സയുടെ വിശദാംശങ്ങള്‍ അതുമായി ബന്ധപ്പെട്ട ചിലവുകള്‍ ഇവയെല്ലാം അന്വേഷിച്ച് ഫോണ്‍ കോളും.  ഏറ്റവും അടിയന്തിരമായി ടീച്ചര്‍ക്ക് രമ്യയെ കാണണമത്രേ.

ഡിസ്ചാര്‍ജിന് ശേഷം ഇടവിട്ടുള്ള ദിവസങ്ങളിലാണ് റേഡിയേഷനുള്ളത്.  അതിനായി ആര്‍.സി.സി യില്‍ എത്തേണ്ടതുണ്ട്.  നഗരത്തില്‍ നിന്നും ഏറെ അകലെയുള്ള വാടകവീട്ടില്‍ നിന്നും ഈ ദൂരമത്രയും യാത്ര ചെയ്യുക അതീവ ദുഷ്ക്കരവും. . . . .
മെഡിക്കല്‍ കോളേജിനടുത്ത് ഒരു വാടകവീടു കണ്ടെത്തിക്കഴിഞ്ഞു.
നിശ്ചയിച്ച പ്രകാരം എ.കെ.ജി. സെന്ററിലെത്തി.  ടീച്ചര്‍ റെഡി. . . .  ഒപ്പം ജയരാജ് സാറും. . . .

രണ്ടു നിലകളാണ് ആ വീടിനുള്ളത്.  ചായം നരച്ച ചുമരുകളോടു ചേര്‍ന്ന ഗോവണിയിലൂടെ മുകളിലേയ്ക്കു നടക്കാം. . . .
നാലു കുടുസ്സുമുറികള്‍.

അതിലൊന്നില്‍ രമ്യ കിടക്കുന്നു. . . . . ക്ഷീണിച്ചൊരു പുഞ്ചിരിയോടെ രമ്യ ഞങ്ങളെയഭിവാദ്യം ചെയ്തു.  ഒരു സ്റൂളൊഴികെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.

റേഡിയേഷന്‍ ചൂടില്‍ പൊഴിയാന്‍ തുടങ്ങിയ തലമുടിയ്ക്കു മേല്‍ ചിത്രപ്പണികള്‍ തുന്നിയ പിങ്ക് സ്ക്കാര്‍ഫ് ചുറ്റിയിരിക്കുന്നു. . . . .  ടീച്ചര്‍, രമ്യയോടു ചേര്‍ന്നിരുന്നു.  കുഞ്ഞു നെറ്റിയില്‍ വിരലോടിച്ചു.  കവിതകളെക്കുറിച്ചായി പിന്നീടു വര്‍ത്തമാനം.  ‘നിന്റെ പുസ്തകം നമുക്കുടനേ ഇറക്കണം. ഇത് കവിതകളെഴുതുന്നതിനുള്ള താല്ക്കാലിക അവധിയാണ്.’  മൌനം ഘനീഭവിച്ച ചെറിയ മുറിയില്‍ പൊട്ടിച്ചിരികള്‍ മുഴങ്ങി.  ടൈഗര്‍ ബിസ്ക്കറ്റും ചൂടുള്ള ചായയുമായി അമ്മയെത്തി. . . .  ജീവിതത്തിനും കവിതയ്ക്കും നിറഞ്ഞ പിന്തുണയുറപ്പിച്ച് മഴയില്‍ കുതിര്‍ന്ന പടികളിറങ്ങുമ്പോള്‍ നക്ഷത്രങ്ങള്‍ മുഖം മിനുക്കാന്‍ തുടങ്ങിയിരുന്നു.

ദിവസങ്ങള്‍ ചിലതു കഴിഞ്ഞിരിക്കുന്നു.  റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങി ചികിത്സയുടെ വിവിധ ഘട്ടങ്ങളിലാണിപ്പോള്‍ . . . വില കൂടിയ ചില മരുന്നുകള്‍ പുറമെ നിന്നും വാങ്ങേണ്ടതുണ്ട്.  സാമ്പത്തിക ചിലവുകള്‍ ക്രമാതീകമായി വര്‍ദ്ധിക്കുന്നു.  വീട്ടു വാടക, ദൈനംദിനം ചിലവുകള്‍ എല്ലാം വല്ലാതെ കൂടിക്കൊണ്ടിരിക്കുന്നു.  രാവിലെ പതിനൊന്നരയോടെ രമ്യയുടെ ഫോണ്‍ കോള്‍ എത്തി.   ‘പടിക്കെട്ടുകള്‍ കയറാന്‍ ബുദ്ധിമുട്ടാണ്. . . . താമസിക്കാന്‍ പുതിയൊരിടം കണ്ടെത്തണം. . . .’  മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ വാടക കൂടുതലാകും . . . . ഉച്ചക്കു മുന്‍പു തന്നെ മറ്റൊരു സംവിധാനമുണ്ടാക്കണം.  പെട്ടെന്നുള്ള തീരുമാനം വല്ലാത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചു.

 ‘എന്താവശ്യമുണ്ടെങ്കിലും വിളിക്കണം രമ്യക്ക് എല്ലാ സൌകര്യവും നമുക്കൊരുക്കണം . . .’ സീമ ടീച്ചറുടെ വാക്കുകളാണ് പെട്ടെന്നോര്‍മ്മ വന്നത്.  ടീച്ചറുടെ ഇടപെടലോടെ ദേവകി വാര്യര്‍ മെമ്മോറിയല്‍ ട്രസ്റിന്റെ നേതൃത്വത്തിലുള്ള കേരളാ വര്‍ക്കിങ്ങ് വിമന്‍സ് ഷോര്‍ട്ട് സ്റേ ഹോമില്‍ താമസം സജ്ജീകരിക്കപ്പെട്ടു.സാമൂഹ്യ പ്രവര്‍ത്തക ടി രാധാമണിയുടേയും പത്മിനി വര്‍ക്കിയുടെയും നേതൃത്വത്തില്‍ പുരോഗമന മനസ്സുള്ള ഒരു കൂട്ടം അമ്മമാരുടെ നിസ്വാര്‍ത്ഥമായ സേവനപരതയുടെ അടയാളമാണ് ഈ കേന്ദ്രം.  തൊഴിലെടുക്കുന്ന സ്ത്രീകളുടെ സ്നേഹമുള്ള  മനസ്സും ഓരോരുത്തരുടേയും മാസവരുമാനത്തില്‍ നിന്നും സ്വരുക്കൂട്ടുന്ന തുകയും ഒത്തു ചേരുമ്പോള്‍ ദൈനംദിന ചിലവുകള്‍ മുടക്കമില്ലാതെ നടന്നു പോകുന്നു.  ഭിന്നകാരണങ്ങളാല്‍ ജീവിതം അരക്ഷിതമായ ഒരുപാടു സഹോദരിമാര്‍ക്ക് അത്താണിയാണീ കേന്ദ്രം.  രമ്യക്കായി ഒരു മുറി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.  വൃത്തിയുള്ള അന്തരീക്ഷം . . . . പ്രകാശമുള്ള മുറിയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടക്കം നിരവധി പേരവിടെയുണ്ട്.  ഇന്നത്തെ മെനുവില്‍ മെഴുക്കു പുരട്ടിയുണ്ടത്രേ.   ജീവിത കയ്പ്പുകള്‍ മറന്ന് കുഞ്ഞു തമാശകള്‍ പങ്കു വെച്ച് അവര്‍ പാവയ്ക്ക നുറുക്കിക്കൊണ്ടിരുന്നു.

യതി - ഓഷോ - രമ്യ 

ഇളം നീല നിറമുള്ള ഈ കുഞ്ഞു പുസ്തകം രമ്യയുടെ ‘സ്വകാര്യ സ്വത്താണ്’, തികഞ്ഞ കൌതുകത്തോടെ താളുകള്‍ മറിച്ചു വൃത്തിയുള്ള അക്ഷരങ്ങളില്‍ കുഞ്ഞു കുഞ്ഞു വാചകങ്ങള്‍ . . . . വിലാസങ്ങള്‍ . . . . . ടെലഫോണ്‍ നമ്പറുകള് ‍. . . .  ഒട്ടും ഗ്രാഹ്യമല്ലാത്ത ചില അടയാള വാക്യങ്ങള്‍ ... പുതിയ ലിപികള്‍ ...ബൈബിള്‍ സുവി ശേ ഷ ങ്ങള്‍ ..ഗാര്‍ഹികവും സാമൂഹ്യവുമായ ഒരായിരം ചോദ്യങ്ങള്‍ ..സംശയങ്ങള്‍ ... കവിത തുളുമ്പുന്ന ദൈനന്തിന കുറിപ്പുകള്‍ ...ശാരീരികക്ഷമതയില്‍  പൂര്‍ണ്ണകായരെന്നഭിമാനം കൊള്ളുന്നവരേക്കാള്‍ എത്രയോ ധീരവുമായ ആത്മ ഭാ ഷ ണ ങ്ങള്‍ . നൈമാഷികമായ സന്തോ ഷ ങ്ങ ള്‍ ക്കു പിറകേ ലക്കും ലഗാനുമില്ലാതെ പായുന്ന പുതിയ ലോകത്തിന്റെ അശ്ളീ ലമായ ഭോഗാസക്തിയെ ഏറ്റവും വിമര്‍ശനപരമായി സമീപിക്കുന്ന കുഞ്ഞുകുറിപ്പുകള്‍ ...ലളിത ജീവിതം ... ഉയര്‍ന്ന മൂല്യങ്ങള്‍ ...പ്രണയം ...രതി ...ആത്മാവ് ...അതീന്ദ്രിയജ്ഞാനം ....തുടങ്ങി യതിയും ഓഷോയും ഇഴപിരിയുന്ന ഓരോന്നാം തരം മല്‍മല്‍മുണ്ട് ...അതായിരുന്നു രമ്യയുടെ ഡയറി .... ആത്മാംശം ചോരാതെ കവിതകള്‍ സമാഹരിക്കാന്‍ തുടങ്ങി.  എഡിറ്റിങ്ങിനുമുള്ള സ്വാതന്ത്യ്രം ഏറ്റവും പരിമിതമായാണ് ഉപയോഗപ്പെടുത്തിയത്. ഒന്നിനു പിറകേ ഒന്നെന്നോണം ഇരുപത്തിനാലു കവിതകള്‍ ...ഫോണില്‍ അത് കേള്‍ക്കുമ്പോള്‍ എല്ലാം മറ ന്നു ള്ള പൊട്ടി ച്ചി രി ...ഡോക്ടര്‍മാര്‍ സിസ്റ്റര്‍മാര്‍ ...അവരുടെ കൂട്ടിരിപ്പുകാര്‍ ... കവയത്രിയെ കാണുന്നതിനും പരിചയ പ്പെടുന്നതിനും ഇടതടവില്ലാതെ ഒരുപാടുപേര്‍ .... പുറമേ ദേശ ഭേദമെന്യേ വിവിധ മാധ്യമങ്ങളിലൂടെ രമ്യയെ അറിഞ്ഞ സഹൃദയരുടെ  ടെലഫോണ്‍ സ്നേഹാന്വേഷണങ്ങള്‍ ...

കുരീപ്പുഴച്ചേട്ടനോടൊപ്പം

പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറേട്ടനോടൊപ്പമാണ് വീണ്ടും രമ്യയെ കണ്ടത്.  ഒപ്പം സെന്റ് മേരീസ് സ്ക്കൂളില്‍ അദ്ധ്യാപകന്‍, സന്തോഷ് വിത്സണുമുണ്ടായിരുന്നു (ചെയര്‍മാന്‍, ഫ്രണ്ട്സ് ഓഫ് രമ്യ).  രമ്യയുടെ കൈ പിടിച്ച് ഏറെ നേരമദ്ദേഹം സംസാരിച്ചു. നി രീ ക്ഷ ണ ങ്ങ ളു ടെ ഭാഗമായി ക്യാന്‍സര്‍ വാര്‍ഡില്‍ ചിലവഴിച്ച ദിവസങ്ങളെ ക്കു റി ച്ചും അര്‍ബുദ പ്രതിരോ ദ രംഗത്ത് ലോകം കൈ വരിച്ച നേ ട്ട ങ്ങ ളെ ക്കു റി ച്ചും അദ്ദേ ഹം വാ ചാ ല നാ യി .കുരീ പ്പു ഴ ച്ചേ ട്ടന്റെ സാന്നിധ്യം രമ്യയുടെ ആത്മ വിശ്വാസം ഏറെ വര്‍ദ്ധി പ്പി ച്ചി രിക്കുന്നു . വൈകുന്നേ ര ത്തോടെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി രേമ്യയുറെ ഹൃദയം പകര്‍ത്തിയ അവതാരിക തയ്യാര്‍ ...ഇനി വേണ്ടത് കവിതകളെക്കുറിച്ചുള്ള പഠനവും ഇല്ലസ്ട്രേഷനും കവര്‍ചിത്രങ്ങളുമാണ്.  സീമ ടീച്ചര്‍ പഠനവും  ആലീസ് ചീവലും  , പത്മബാബുവും ചേര്‍ന്ന്   ഇല്ലസ്ട്രേഷനുകളും  തയ്യാറാക്കി. കൂട്ടത്തിലെ  ജയമോഹന്‍ സുന്ദരമായ കവര്‍ചിത്രമൊരുക്കി.

ഷോ ര്‍ട്ട്  സ്റ്റേ ഹോമിലേക്കുള്ള പ്ര വേശ നാ നു മതി ആറു മണിയോടെ അവസാനി ക്കുമെങ്കിലും രമ്യയെ കാണുന്നതിന് മറ്റു തട സ ങ്ങ ളൊന്നു മുണ്ടാ യിരുന്നില്ല . രാത്രി തന്നെ ചിത്ര ങ്ങള്‍ കാണിച്ചു . അവതാരികയും പഠന വും പലവുരു വായിച്ചു കേള്‍പ്പിച്ചു . സന്തോഷം തോന്നുമ്പോഴും പൊട്ടിക്കരയുന്നവരെ രമ്യയോടു ചേര്‍ത്തു നിര്‍ത്താം ... ചിരിക്കുന്ന മുഖം തുടച്ച് സന്തോഷത്തോടെയവള്‍ ഞങ്ങളെ യാത്രയാക്കി ....

ആര് ‍.സി.സി.യുടെ ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്യന്‍,  സൂപ്രണ്ട് ഡോ.രാംദാസ് എന്നിവരെ നേരില്‍ കണ്ടു.  രമ്യയുടെ ശാരീരിക സ്ഥിതിയെക്കുറിച്ച്  ഇരുവരും  വിശദമായി സംസാരിച്ചു.  റേഡിയേഷനും, കീമോതെറാപ്പിയും വേണ്ടത്ര ഫലപ്രദമാകുന്നില്ലത്രേ. . . . ശസ്ത്രക്രിയയുടെ സാദ്ധ്യതയെക്കുറിച്ചു തന്നെയാണ് ഇരുവരും സൂചിപ്പിച്ചത്.  നിലവിലെ അവസ്ഥകള്‍ വിവരിച്ച് എല്ലാ സുഹൃത്തുക്കള്‍ക്കും വീണ്ടുമെഴുതി.  ശസ്ത്രക്രിയ വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്.  ഭാരിച്ച ചിലവുള്ളതും.

 രമ്യ, പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനോടൊപ്പം ഡോ സി പിന്റോ  അനുസ്മരണ സമ്മേളനത്തിൽ.

             സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരം എസ്.ബി.റ്റിയുടെ സ്റാച്യൂ ബ്രാഞ്ചില്‍ ഫ്രണ്ട്സ് ഓഫ് രമ്യയുടെ ആഭിമുഖ്യത്തില്‍ അക്കൌണ്ട് തുറന്നു.  രമ്യ, സന്തോഷ് വില്‍സണ്‍, ജോഷി കെ.സി ഒപ്പം ഞാനുമടങ്ങുന്ന  ജോയിന്റ് അക്കൌണ്ടിലേക്ക് സാമ്പത്തിക സഹായം പ്രവഹിക്കാന്‍ തുടങ്ങി.  സമാനമായ നിലയില്‍ കൂട്ടത്തിന്റെ നേതൃത്ത്വത്തിലും സമ്പാത്തികസമാഹരണം നടന്നു.  ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തോടെ മണലാരണ്യങ്ങളില്‍ പണിയെടുക്കുന്നവരും അതിശൈത്യത്തില്‍ കഷ്ടപ്പെടുന്നവരും തങ്ങളുടെ വിയര്‍പ്പിന്റെയപ്പം രമ്യക്കായി ചേര്‍ത്തു വെച്ചു.   ദേശഭേദമെന്യേ പടര്‍ന്നു നില്‍ക്കുന്ന അദൃശ്യങ്ങളായ ഈ തണല്‍ മരങ്ങളാണ് രമ്യയെ ജീവിതത്തിലേക്കു കൈപിടിക്കുന്നത്.

തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്ട്സ് കോളേജ്


                                                                       രമ്യ, തിരുവനന്തപുരം ഫൈൻ ആർട്ട്സ്‌  കോളേജിൽ
           ഴപെയ്തൊഴിയാത്ത ഒരു പകലിലാണ് ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ എത്തിയത്.  കല്ലു കൊണ്ടും  കളിമണ്ണു കൊണ്ടും പണി തീര്‍ത്ത അസംഖ്യം മുഖങ്ങള്‍ കടന്ന് കാമ്പസ്സ് അങ്കണത്തില്‍ എത്തി.  ഈറയാല്‍ തീര്‍ത്ത ഇരിപ്പിടങ്ങളിലാണ് അവരിരുന്നിരുന്നത്.  തോള്‍ മറക്കുന്ന തലമുടിയും അലസം വിരലോടിച്ച് ഷാന്റോ ആന്റണി, നിഖില്‍ ഷാ, രാജീവ് അങ്ങിനെ ഒരുപാട് പേര്‍ . . . . .രമ്യയെക്കുറിച്ചും കവിതകളെക്കുറിച്ചും വിശദമായി സംസാരിച്ചു.  സിനിമകളിലേതെന്ന പോലെ ആ ഇരുപതുകാരുടെ മുഖങ്ങളില്‍ ഭിന്നഭാവങ്ങള്‍ കടന്നു പോയി.  ‘ഇരുപത്തിനാലുകവിതകളാണ് ആകെയുള്ളത്.  അവയ്ക്കെല്ലാം ചിത്രഭാഷ്യമൊരുക്കാനായാല്‍ അതു രമ്യയെ ഏറെ സന്തോഷിപ്പിക്കുമായിരുന്നു’. .  . .  നിമിഷനേരത്തെ ആലോചനപോലുമവശേഷിപ്പിക്കാതെ ആ ചങ്ങാതിക്കൂട്ടം അതേറ്റെടുത്തു.  മണിക്കൂറൊന്നു കഴിഞ്ഞില്ല ഷാന്റയുടെ ഫോണ്‍കോള്‍ എത്തി.  ‘കാമ്പസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുമൊത്തുചേര്‍ന്ന് ഏകദിന വര്‍ക്ക്ഷോപ്പായി പ്രസ്തുത പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.  തൊട്ടടുത്ത ദിവസം തന്നെ അതിനായി തിരഞ്ഞെടുത്തു.


പതിന്നൊരമണിയോടെ ജോഷിയ്ക്കും ബാബുരാമചന്ദ്രനും ഒപ്പം രമ്യ എത്തി.  ഏറ്റവും ഹൃദ്യമായ വരവേല്‍പ്പാണ് കലയുടെ നിറയൌവ്വനങ്ങള്‍ കവയത്രിയ്ക്കായി ഒരുക്കി വെച്ചത്.  വിശാലമായ ഓഡിറ്റോറിയം . . . .   നൂറുകണക്കിന് കൂട്ടുകാര്‍. . . . . . ചായങ്ങള്‍ . . . . .  ബ്രഷുകള്‍ . . . . . ഡ്രോയിംങ് ബോര്‍ഡുകള്‍. . . . സീമടീച്ചറുടേയും പ്രൊഫസര്‍ അജയകുമാറിന്റെയും ലഘുഭാഷണത്തോടെ ദൃശ്യാവിഷ്കരണം ആരംഭിച്ചു.  അവര്‍ പല സംഘങ്ങളായി വട്ടം കൂടിയിരിക്കുന്നു.  ഒരാള്‍ രമ്യയുടെ കവിതകള്‍ ഉറക്കെ ചൊല്ലുന്നു.  മറ്റുള്ളവര്‍ അതോടൊപ്പം ബ്രഷു ചലിപ്പിക്കുന്നു.  ഉച്ചയോടെ നൂറുകണക്കിന് ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു.  ദൃശ്യശ്രവ്യ മദ്ധ്യമങ്ങളില്‍ രമ്യയുടെ അഭിമുഖങ്ങള്‍ . . . . .  ഫീച്ചറുകള്‍. . . . . വരയും കവിതയും ജീവിതവും ഏകതാനമാകുന്ന സര്‍ഗ്ഗാത്മകതയുടെ വസന്തോത്സവം . . . .


നമ്മുടെ കാമ്പസ്സുകളുടെ മുഖവും മനസ്സും ചിന്തയും രാഷ്ട്രീയമായി അടയാളപ്പെടുത്തുന്നതിലും ധൈഷണികമായി പരുവപ്പെടുത്തുന്നതിലും പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം  വഹിച്ചിട്ടുള്ള പങ്ക് നിസ്തൂലമാണ്.  കാലലയത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കപ്പുറം നോവുന്ന മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒരിക്കലും അസ്വസ്ഥമാക്കാത്ത സെല്‍ഫ് ഫിനാന്‍സ്ഡ് ഇങ്കുബേറ്ററുകളില്‍ വിരിയുന്ന പുതിയ വിദ്യാര്‍ത്ഥി വേഷങ്ങള്‍ക്ക് എന്തുകൊണ്ടും ഏതുകൊണ്ടും മാതൃകയാണ് ഈ കൂട്ടുകാര്‍.  ‘എന്റെ ജീവിതത്തിനാണ് നിങ്ങള്‍ നിറം പകരുന്നത് ’. . . .   നിറഞ്ഞൊഴുകിയ കണ്ണുകളോടെ രമ്യ വിങ്ങിപ്പറഞ്ഞു. . . . . . ഹൃദയം മുഴക്കുന്ന കരഘോഷം. . . . . .  ഒരുവന്റെ ശബ്ദം അപരനു സംഗീതമാകുകയാണ്. . . . . . രമ്യ ഹാപ്പിയാണ്. . . . .

തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ കൂട്ടുകാര്‍ ഷാന്റോ ആന്റണി, രാജീവ്, നിഖില്‍ ഷാ, അര്‍ജുന്‍ .....പ്രശസ്ത നിരൂപക ഡോ പി എസ് ശ്രീ കലക്കൊപ്പം

വിറയ്ക്കുന്ന ശബ്ദം

ജോഷിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.  റേഡിയേഷനും, കീമോതെറാപ്പിയും വേണ്ടത്ര ഫലം ചെയ്യുന്നില്ലത്രേ.  ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നു.  നാവിലാണ് അര്‍ബുദമെന്നതിനാല്‍ അതു മുറിച്ചു മാറ്റുകയല്ലാതെ മറ്റു വഴികളില്ല.  താമസിപ്പിച്ചാല്‍ അര്‍ബുദാണുക്കള്‍ കൂടുതലിടങ്ങളിലേയ്ക്ക് പടര്‍ന്നേക്കാം . . . . ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നു പോയി.  സംസാരിക്കാനാകാത്ത രമ്യയെ സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല.
ഉടനടി   സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു.  ശസ്ത്രക്രിയയുടെ ഗൌരവത്തെക്കുറിച്ച് രമ്യ അറിയുന്നുണ്ടായിരുന്നില്ല. കൂടിയാലോചനകള്‍ . . . . പലതരം ചര്‍ച്ചകള്‍ . . . . ഒന്നും എവിടെയും എത്തിയില്ല.  നാവ് മുറിച്ചു മാറ്റപ്പെടുന്നതിനുമുന്‍പ് തന്നെ രമ്യ എല്ലാവരോടും ഒരുപാട് . . . . ഒരുപാട് . . . . സംസാരിക്കേണ്ടതുണ്ട്   പൊതു മരാമത്തു വകുപ്പു മന്ത്രി ശ്രീ എം വിജയകുമാര്‍ സാറിന്റെ ഓഫീസിലെ  സുഹൃത്തുക്കള്‍ നിതിനും, കിഷോറും ഇടതടവില്ലാതെ കവിതകള്‍ ഡി.റ്റി.പി ചെയ്തു കൊണ്ടിരുന്നു.  പ്രൂഫ് റീഡിങ്ങിനും മറ്റനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ആകെയവശേഷിക്കുന്നത് വിരലിലെണ്ണാവുന്ന  മണിക്കൂറുകള്‍ മാത്രം.വിവരങ്ങള്‍ മനസ്സിലാക്കിയ എസ് ബി പ്രസ്സിലെ പ്രൊഫസര്‍ മാത്യൂ കോശി സാര്‍ രാത്രി പ്രവര്‍ ത്തി ച്ചും 24 ന് വെളുപ്പിന് പുസ്തകങ്ങള്‍ അച്ച ടിച്ചുതരാമെന്നേറ്റു .... ഹാള്‍ ബുക്കു ചെയ്യു ന്ന തിനും ശ സ്ത്ര ക്രിയ ക്കാ വശ്യമായ പണം സമാഹരിക്കുന്നതിനും അനുബന്ധമായ അറിയിപ്പുകള്‍ നല്‍കുന്നതിനും എല്ലുരുക്കി ഓടി നടന്ന ഞങ്ങളുടെ ശ്വാസം നേരെ വീണു .... 24 ന് പുസ്തകമിറങ്ങും  ...

2010 ജനുവരി 24

വൈകുന്നേരം 4 മണിയോടെ പ്രസ്സ് ക്ളബ്ബ് ഹാള്‍ നിറഞ്ഞു കവിഞ്ഞു.  സുഹൃത്തുക്കള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നേര്‍ പരിഛേദം.  എസ്.എഫ്.ഐ നേതാവ് ഹരിലാലും യൂണിവേഴ്സിറ്റി ഹോസ്റലിലെ ശ്രീജിത്തും നിരവധി സുഹൃത്തുക്കളുമായെത്തി .
 രമ്യ , ടി എന്‍ സീമ ടീ ച്ചര്‍ എം പി ക്കൊപ്പം പുസ്തക പ്രകാശന വേളയില്‍ . സന്ധ്യ എസ് എന്‍ സമീ പം

 ഫൈന്‍ ആര്‍ട്ട്സ് കോളേജ് ഒന്നടങ്കം ഒഴുകി എത്തിയിരുന്നു.  കവിതകള്‍ ദൃശ്യവല്‍ക്കരിച്ച ചിത്രങ്ങളാല്‍ പ്രസ്ക്ളബ്ബിന്റെ ചുമരുകള്‍ അവരലങ്കരിച്ചു.  പോളിയോ ഹോമിലെ രമ്യയുടെ സുഹൃത്തുക്കളും സഹപാഠികളും എല്ലാമടങ്ങുന്ന ഏറ്റവും ഹൃദ്യമായ സായാഹ്നം. . . . മലയാളത്തിന്റെ പ്രിയകവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍, സീമടീച്ചര്‍ക്കു നല്‍കിയാണ് കവിതാ സമാഹാരം, ‘ശലഭായനം’ പ്രകാശിപ്പിച്ചത്.   ജോക് സ ണ്‍ ജോണ്‍ പകര്‍ത്തിയ കവയത്രിയുമായുള്ള അഭിമുഖം  - ഡോ ക്കുമെ ന്റ്രി പ്ര ദ ര്‍ ശ നം ഇതോടൊപ്പം നടന്നു . ഫൈന്‍ ആര്‍ട്സ് കോളേജിലെ കൂട്ടു കാര്‍ ക്ക് രമ്യ    പുതു വര്‍ഷ ഡ യ റി കള്‍ സമ്മാനിച്ചു ..

വൈകുന്നേരത്തോ ടെ സജുവിനും സഫിയക്കും മകള്‍ അനന്തരക്കുമൊപ്പം രമ്യ മ്യൂ സിയ ത്തി ലേക്കു പോയി ..    ഷാന്റോയും ആഷ് ക്കറും പരിചിതരായ നിരവധി കൂ ട്ടു കാ രു മൊപ്പം ചേര്‍ന്ന മധുര മു ള്ളോ രു സായാഹ്നം    ‘   രമ്യ ഹാപ്പിയാണ്’.


മിഠായിയുടെ മധുരം

അല്‍ അമീനിനെ അറിയുമോ ....
അഞ്ചലിലെ സബരി ഗിരി റ സി ഡ ന് ഷ്യ ള്‍ സ്കൂ ളിലെ എട്ടാം തരം വിദ്യാ ര്‍ ഥിയാ ണവന്‍
മിഠായി അമീ നി നു ജീ വ നാണ് . മറ്റെന്തി നേ ക്കാ ളു മേ റെ അവനതു സ്നേ ഹി ക്കു ന്നു .
ഗള്‍ഫില്‍ നിന്നും വാപ്പ അയക്കുന്ന ചിലവു കാശിന്റെ ഒരു ഭാഗം അമീ നി ന്റെ മിഠായി പ്പ ങ്കാ ണ് .
അവനത് കൃത്യമായി ഉപയോഗ പ്പെ ടു ത്തുന്നു . കവി കുഴൂര്‍ വിത്സണ്‍ ഏഷ്യാനെറ്റ് ഗള്‍ഫ്  റേഡിയോക്കു വേണ്ടി രമ്യയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുമാണ് അമീ നിന്റെ വാപ്പ രമ്യയെക്കുറിച്ച് മനസ്സിലാക്കിയത് . അദ്ദേഹം അത് അമീ നി നോടു പറയുക യാ യി രു ന്നു . അന്നു മുതല്‍ തന്റെ മിഠായി പ്പങ്കും അതിലേറെയും അമീ ന്‍ രമ്യ ചേ ച്ചി ക്കാ യി മാറ്റി വെച്ചു . ഉമ്മക്കൊപ്പം അഞ്ചലിലെ വീ ട്ടി ല്‍ നിന്നും പല വട്ടം ആശുപത്രിയില്‍ രമ്യയെ കാണുകയും ചെയ്തു .

സമാനമായ അനുഭവമാണ് ഇം ഗ്ല ണ്ടില്‍ സോഫ്റ്റ്‌ വെയര്‍ എന്ച്ചിനിയരായ നിമ്മി ഗോപാല കൃഷ്ണനും പങ്കു വെക്കുന്നത് . ഓര്‍ക്കുട്ടിലെ ഫ്രണ്ട്സ് ഓഫ് രമ്യയിലൂ ടെ യാണ് നിമ്മി രമ്യയെ കുറിച്ച് അറിഞ്ഞത് . ഒപ്പം ജോലി ചെയ്യുന്ന സുഹൃത്ത് നാട്ടിലേക്കു തിരിച്ചപ്പോള്‍ ഒരു പെട്ടി നിറയേ ചോക്ലേറ്റു കൊടുത്ത യച്ചാണ് , രമ്യയുടെ ഹൃദയം ചേര്‍ന്നത് . അല്‍ അമീ നും നിമ്മിയുമെല്ലാം രമ്യയെ പിന്‍ തു ണ ച്ച   മാനവികതയുടെ പ്രതീ കങ്ങ  ളായ    ആയിരങ്ങളുടെ പ്രതിനിധി കളാണ് . നന്മ വറ്റാത്ത മനുഷ്യന്റെ പിന്‍ മുറ ക്കാര്‍ ..


ജനുവരി 28 ലേക്ക്

തൊട്ടടുത്ത ദിവസം രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ശസ്ത്രക്രിയക്ക് ഇനി രണ്ടു നാള്‍ മാത്രം.  നിരവധി സുഹൃത്തുക്കള്‍ വന്നും പൊയ്ക്കൊണ്ടുമിരുന്നു.ആശുപത്രിയിലും വീട്ടിലും രമ്യയെ ഒരു പോലെ പിന്‍തുണച്ച കവയത്രി ഡോ ദീ പ ബിജോ അലക്സാ ണ്ട ര്‍ , സുമ തോമസ്‌ തരകന്‍, ഡോ. ആരിഫ. കെ.സി, കുട്ടികള്‍ ഒറ്റ ക്കാ വു മെന്ന ചിന്ത മാറ്റി വെച്ച് രമ്യക്കു കൂ ട്ടി രു ന്ന ബിന്ദു മൈക്കിള്‍ , ഷെ ഡ്യൂ ള്‍ ചെയ്ത വാര്‍ത്ത വായന യൊ ഴിവാക്കി ഒപ്പമിരുന്ന ജെയ് ഹിന്ദ്‌ ടിവിയിലെ നസീമ , പി ആര്‍ ഡിയിലെ ദിവ്യ , ശ്ര ദ്ധയിലെ  ശോഭന,  ഇന്ത്യന്‍ എക്സ്പ്രസ്സിലെ ആശ അനില്‍ , ഡോ ജിന്‍സി , മല്ലിക , സൌമ്യ , ആര്‍ സി സി യിലെ അനില സിസ്റ്റര്‍ ,  ഷാജി മുള്ളൂക്കാരന്‍ , ചിന്ത വാരികയിലെ ഗാഥ , സിന്ട്രിയോ ടെക്നോള ജീ സി ലെ അനില്‍ കുമാര്‍ കെ , ഫാന്റോ ജോസ്  ഡോ അജിത്ത് കുമാര്‍ ജി , സനില്‍ ഷാ, അജയ് മുത്താന ,  രാജന്‍ പൊതുവാള്‍ , ഇന്ദു ശേഖര്‍ ,  ജിമ്മി ജെയിംസ് , ഷൈമി ഇ പി ,  സുരേഷ് വെള്ളിമംഗലം , ദിലിപ് മലയാ ല പ്പുഴ,  ടെസി മരിയ , റിന്‍സി ആന്‍ ,അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ് ,  കവികള്‍ ശാന്തന്‍ എസ് കലേഷ്‌ , ഷിജു എസ് ബഷീര്‍ഷാജി അമ്പലത്ത് , ധന്യാ ദാസ് , ഉണ്ണി , ശ്രീപാര്‍വ്വതി , കൂട്ടത്തിലെ ജ്യോതികുമാര്‍ , ജയമോഹന്‍ , നവാസ് തിരുവനന്തപുരം ,  ഡോ ജയന്‍ ദാമോദരന്‍, ഡോ ബിജു എബ്രഹാം, അനില്‍ കുമാര്‍, ആല്‍ബി , അജിത്ത്  തുടങ്ങി അറിയുന്നതും അറിയാത്തതുമായ ഒരുപാടു സുമനസ്സുകള്‍ .....

 ഒടുവില്‍ ആരുമാഗ്രഹിക്കാതെ ആ ഇരുപത്തെട്ട് എത്തി.  പുലര്‍ച്ചെ 6-ന് രമ്യയെ ഓപ്പറേഷന്‍ തീയേറ്ററിലേയ്ക്ക് കയറ്റും.  അതിനു മുന്‍പു തന്നെ സുഹൃത്തുക്കള്‍ എത്തിക്കൊണ്ടിരുന്നു.  പരീക്ഷീണരായ രക്ഷകര്‍ത്താക്കള്‍ . . . . . . കൈകളമര്‍ത്തിയും, കണ്ണുകള്‍ കൊണ്ടും അവര്‍ രമ്യയ്ക്ക്  ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  സമയം മുറിവേറ്റ പക്ഷിയെപ്പോലെ പിടച്ചു കൊണ്ടിരിന്നു.  ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഒരു കുഞ്ഞു ശലഭത്തിലേയ്ക്ക്. . . വിവിധ രാഷ്ട്ര നിന്നും രമ്യയെ സ്നേഹക്കുന്നവരുടെ ടെലഫോണ്‍ കോളുകള്‍ . . .  സൌഹൃദശ്യംഖലകളില്‍ വിവരങ്ങള്‍ സൂചിപ്പിച്ച് 'status update' കള്‍ . . . . .

8.30 ഓടെ ദീപയുടെ സന്ദേശമെത്തി.  ശസ്ത്രക്രിയ മാറ്റിവെച്ചിരിക്കുന്നു.  ആശ്വാസവും ആശങ്കയും ഒരു പോലെയുരുണ്ടു കൂടി . . . . ദീപയുടെ മുഖം മ്ളാനമായിരുന്നു.  നാവ് മുറിച്ചു മാറ്റിയാലും പരിഹരിക്കാനാകാത്ത വിധം അര്‍ബുദാണുക്കള്‍ കീഴ്ത്താടിയെല്ലുകളിലേയ്ക്കും പടര്‍ന്നിരിക്കുന്നു.  ശസ്ത്രക്രിയ ലക്ഷ്യം കാണണമെങ്കില്‍ കീഴ്ത്താടിയെല്ലുകള്‍ കൂടി ഒഴിവാക്കേണ്ടി വരും.

സംസാരശേഷിക്കൊപ്പം മുഖം കൂടി നഷ്ടമാകുന്ന സ്ഥിതിയൊഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ഒഴിവാക്കുകയായിരുന്നു.  രമ്യ മയക്കം വിട്ടെഴുന്നേറ്റിരുന്നില്ല.  റേഡിയേഷന്‍  തുടരാം. . . . കിമോയും. . . . . ഒപ്പം അത്ര ശുഭകരമല്ലാത്ത ചിലതു കൂടി ഡോ.പോള്‍ സെബാസ്റ്യന്‍ പങ്കു വെച്ചു.  ‘രമ്യയുടെ ജീവിതത്തിലെ ഓരോ നിമിഷവും മനോഹരമാക്കാന്‍ നിങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യുക.  പരമാവധി രണ്ടു മാസം . . . .  പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി.

അനസ്തീഷ്യയുടെ ആലസ്യത്തില്‍ നിന്നും രമ്യയുണര്‍ന്നിരിക്കുന്നു.  ശസ്ത്രക്രിയ നടക്കാത്തതിനെ കുറിച്ച് അവളെല്ലാവരോടും ആരാഞ്ഞു കൊണ്ടിരുന്നു.  റേഡിയേഷന്‍ കൊണ്ട് രോഗം സുഖപ്പെടുമെന്ന അറിയിപ്പ്  രമ്യയെ തൃപ്തിപ്പെടുത്തിയെന്നു തോന്നുന്നു.  എങ്കിലും ആ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍ കുത്തിയിരുന്നു.

ഏകദേശം ഒരാഴ്ചക്കുള്ളില്‍ ഡിസ്ച്ചാര്‍ജുണ്ടായി.  ഇനി പതിവു പോലെ റേഡിയേഷനും, കീമോതെറാപ്പിയും തുടരണം.  കേരള വര്‍ക്കിംങ്ങ് വിമന്‍സ് അസോസിയേഷന് മെഡിക്കല്‍ കോളേജിനടുത്ത് മറ്റൊരു കേന്ദ്രം കൂടിയുണ്ട്.  ക്യാന്‍സര്‍ ബാധിതരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണിതു പ്രവര്‍ത്തിക്കുന്നത്.  ഭക്ഷണവും, താമസവുമടക്കം പൂര്‍ണ്ണമായും സൌജന്യമാണിവിടെ. തന്നേക്കാള്‍ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥയുള്ള നിരവധി സുഹൃത്തുക്കള്‍ R C C യിലുണ്ട്.  നമുക്കവരെ കൂടി പിന്തുണക്കണം.  രമ്യയുടെ വാക്കുകള്‍ പുതിയൊരൂര്‍ജ്ജം പകര്‍ന്നു.  രമ്യയുടെ നേതൃത്വത്തില്‍ ‘ഫ്രണ്ട്സ് ഓഫ് ശ്രദ്ധ’ രൂപീകരിക്കപ്പെട്ടു. R C C യിലെ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളെ പിന്തുണക്കാന്‍ ശ്രമമാരംഭിച്ചു.

സ്പര്‍ശം

ഒന്നിടവിട്ടുള്ള ആഴ്ചകളിലാണ് ഇനി പരിശോധനകള്‍.  താമസം, നഗരത്തിന് സമീപമുള്ള വാടക വീട്ടിലേയ്ക്കു മാറ്റാന്‍ തീരുമാനിച്ചു.  കവി സമ്മളനങ്ങള്‍, സൌഹൃദകൂട്ടായ്മകള്‍, ഇടയ്ക്കിടക്കിടയുള്ള നഗരസന്ദര്‍ശനങ്ങള്‍, അരുള്‍ ജ്യോതിയിലെ മസാലദോശ. . . . . രമ്യ ഹാപ്പിയാണ്.  വീട്ടില്‍ നിന്നും നഗരത്തിലേയ്ക്ക് ഒരുപാട് ദൂരമുണ്ട്.  ഊന്നുവടികളിലായി ബസ്സുകളിലെ യാത്ര അതീവ ദുഷ്കരവും “നമുക്കൊരു സ്ക്കൂട്ടര്‍ വാങ്ങിയാലോ.  ഓടിക്കാന്‍ ഞാന്‍ പഠിച്ചു കൊള്ളാം”. രമ്യയുടെ ആഗ്രഹം തെല്ലൊന്നുമല്ല സുഹൃത്തുക്കളെ സന്തോഷിപ്പിച്ചത്.  നഗരത്തിലെ തിരക്കുകള്‍ക്കിടയിലൂടെ പറന്നു പോകുന്ന രമ്യയെ കൂട്ടുകാര്‍ സ്വപ്നം കാണാന്‍ തുടങ്ങി.  ഒരു ലക്ഷത്തിഎണ്‍പതിനായിരം രൂപയാണ് ഫ്രണ്ട്സ് ഓഫ് രമ്യ സമാഹരിച്ചിട്ടുള്ളത് (വിശദാംശങ്ങള്‍  http://openpagez.blogspot.com/ ല്‍ ).  അതില്‍ നിന്നും മൂന്നു ചക്രമുള്ള സ്ക്കൂട്ടറും, ഇന്റര്‍ നെറ്റ് സൌകര്യമുള്ള ലാപ്പ് ടോപ്പും വാങ്ങാന്‍ തീരുമാനിച്ചു.  ശിഷ്ടമുള്ള ഒരു ലക്ഷം രൂപ രമ്യയുടെ പേരില്‍ സ്ഥിരനിക്ഷേപമാക്കി.

വേദന  .... കവിത ... അതിജീവനം 


 രമ്യക്ക്  പൊതുമാരാമത്ത് വകുപ്പു മന്ത്രി ശ്രീ എം വി ജയകുമാര്‍ വാഹനം സമ്മാ നി ച്ച പ്പോള്‍ . ശ്രീമതി ഇ എം രാധ, കെ ജി സൂരജ് സമീപം

വേദനകളെ കവിതകളിലൂടെ അതിജീവിക്കുന്ന പോരാട്ടത്തിന്റെ പ്രസ്തുത മാതൃകയ്ക്ക് ഫ്രണ്ട്സ് ഓഫ് രമ്യയുടെ നേതൃത്വത്തില്‍ ഉചിതമായ സ്വീകരണമൊരുക്കി.  കാന്‍സര്‍ ബാധിതര്‍ അടക്കം നൂറ് കണക്കിന് സുഹൃത്തുക്കള്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ പൊതുമരാമത്ത് മന്ത്രി ശ്രീ.എം. വിജയകുമാര്‍ വാഹനവും  ഒരു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം രേഖകളും രമ്യയ്ക്ക് സമ്മാനിച്ചു.


 ശ്രീ.കാനായി കുഞ്ഞുരാമന്‍, പ്രൊഫ.ബി.ഹൃദയകുമാരി, ശ്രീ.കെ.ആര്‍.മോഹനന്‍, പ്രൊഫ.ഡി.വിനയചന്ദ്രന്‍, ശ്രീമതി. ഇ.എം.രാധ, ശ്രീമതി. രാധാലക്ഷ്മി പത്മരാജന്‍ എന്നിവരുടെ പൌഢസാന്നിദ്ധ്യം രമ്യയെ സ്നേഹാലസ്യപ്പെടുത്തി.മടി നിറയെ സമ്മാനങ്ങളുമായി ഉറ്റ  സുഹൃത്തിന് പുറകിലിരുന്ന് ചുവന്ന നിറമുള്ള പുതിയ സ്ക്കൂട്ടറില്‍ പൊടി പറത്തി കടന്നു പോകുന്നത് രമ്യയാണ്. . . . .

ഒറ്റയ്ക്കിരുപ്പിന്റെ മുഷിച്ചിലുകള്‍ ഒഴിവാക്കാന്‍ ലിഖിതം എന്ന പേരില്‍ രമ്യ ചീഫ് എഡിറ്ററായി ഒരു ഓണ്‍ ലൈന്‍ സാഹിത്യമാസിക രൂപീകരിക്കപ്പെട്ടു.  മ്യൂസ് മേരി ടീച്ചറുടെ കവിതയാണ് ആദ്യമെത്തിയത്.  വീടും നഗരവും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വരുന്നു. . . . .  രമ്യ ഹാപ്പിയാണ്. . . . .

രമ്യയെ കണ്ടിട്ട് രണ്ടാഴ്ചയിലേറെയാകുന്നു.  ഫോണില്‍ കിട്ടുന്നതേയില്ല.  സജുവിന്റെ മകള്‍ അനന്തര രമ്യചേച്ചിയ്ക്കു വേണ്ടി താന്‍ വരച്ച ചിത്രം കൈയ്യില്‍ കരുതിയിട്ടുണ്ട്.  രമ്യയുടെ മുഖം വല്ലാതെ നീരുകെട്ടി വീര്‍ത്തിരിക്കുന്നു.  അവള്‍ വേദനയാല്‍ ഞരങ്ങിക്കൊണ്ടിരുന്നു. . . . . വല്ലാത്ത ഭയം തോന്നി.  കഴിയുന്നതും അന്നു തന്നെ ആര്‍.സി.സി. യില്‍ എത്തിക്കേണ്ടതുണ്ട്.  സീമടീച്ചര്‍ പേവാര്‍ഡിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.  ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നുവത്രേ. . . . . സംഘര്‍ഷങ്ങളുടെ മുള്‍ മുനയില്‍ ദിവസങ്ങള്‍ കടന്നു പോയി.  മുഖത്തെ നീരു കുറഞ്ഞു വന്നു.  രമ്യ ചിരിക്കാനും തമാശകള്‍ പങ്കുവെയ്ക്കാനും തുടങ്ങി.  എങ്കിലും എവിടെയൊക്കെയോ ചില പൊരുത്തക്കേടുകള്‍. . . .!

ആഗസ്റ് 6, 2010

“രമ്യയ്ക്ക് അസുഖം കൂടുതലാണ്. . . . എത്രയും വേഗം . . . . ” അമ്മ പറഞ്ഞു നിര്‍ത്തി.  ഇരുട്ട് തുളച്ച് മഴ പെയ്തുക്കൊണ്ടിരിക്കുന്നു.   ശ്വാസമെടുക്കാന്‍ രമ്യ ബുദ്ധിമുട്ടിക്കൊണ്ടിരുന്നു.  അവളുടെ മെല്ലിച്ച കൈകളില്‍ ഞരമ്പുകള്‍ മുറികി വന്നു.  കണ്ണീരൊഴുക്കി അമ്മ വസ്ത്രങ്ങള്‍ അടുക്കുന്ന തിരക്കിലാണ്.

 “നമുക്ക് രമ്യയെ വീട്ടിലേയ്ക്കു കൊണ്ടുപോകാം. . . .
 വേഗം പോകാം. . . .
” അമ്മ പിറുപിറുത്തുക്കൊണ്ടിരുന്നു.  

“അപ്പാ. . . . അപ്പാ . . . . ” 
അച്ഛന്റെ കൈകളില്‍ രമ്യ മുറുകെ പിടിച്ചു.  
അവളുടെ കണ്ണുകള്‍ പുറത്തേയ്ക്ക് ഉന്തി വന്നു. 

അനില സിസ്റര്‍ പതുക്കെ പറഞ്ഞു.
 “she's sinking...” 

മരണത്തിനു തൊട്ടു മുന്‍പുള്ള നിമിഷങ്ങള്‍ ഇങ്ങനെയായിരിക്കും. . . . ഒന്നും കണ്ടു നില്‍ക്കാനാകാതെ ഞങ്ങള്‍ പുറത്തേയ്ക്കു നടന്നു.  മിനിട്ടുകള്‍ കഴിഞ്ഞില്ല വാതില്‍ തുറന്ന് സിസ്റര്‍ പുറത്തേയ്ക്കു വന്നു. . . . . “അവള്‍ പോയി . . . .” ഉയരുന്ന തേങ്ങലുകള്‍ക്കിടയില്‍ എല്ലാവരും സ്തബ്ധരായി.  അച്ഛനെയും അമ്മയേയും സമാശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല.

ആംബുലന്‍സിലെ ഇരുമ്പുകട്ടിലില്‍ അവള്‍ ശാന്തമായുറങ്ങുന്നു. . . . . . “രമ്യ ഒന്നും മിണ്ടിയതേയില്ല.  . . . . വീട്ടിലെ നടുമുറിയില്‍ വെളുത്ത നിറമുള്ള കിടക്കവിരിയില്‍ രമ്യയെ കിടത്തിയിരിക്കുന്നു.  ബന്ധുക്കള്‍ എത്തിത്തുടങ്ങി.  വിവിധ സാമൂഹിക ശൃംഖലകളില്‍ സന്ദേശം പരന്നു കഴിഞ്ഞു.  ലോകം ഒരു കുഞ്ഞു പൂമ്പാറ്റയുടെ ഹൃദയം ചേര്‍ന്ന നിമിഷങ്ങള്‍. . . . .

       മണ്‍വെട്ടിയുടെ ശബ്ദം ഭൂമിയുടെ ശരീരത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. . . . . അവര്‍ കുഴിമാടമൊരുക്കുകയാണ്. . . . . റഫ്രിജറേറ്ററില്‍ നിന്നും രമ്യയെ താങ്ങിയെടുക്കുമ്പോള്‍ കൊടും തണുപ്പാര്‍ന്ന കൊഴുത്ത ജലം വിരലുകളിലേയ്ക്ക് ഇറ്റു വീണു കൊണ്ടിരുന്നു. . . . .  “അവള്‍ക്കു വല്ലാതെ തണുക്കുന്നുണ്ടാകുമോ. . . . .”

മണ്ണിന്റെ ചൂടുള്ള ശരീരത്തിലേയ്ക്ക് രമ്യയെ മെല്ലെ ഇറക്കി വെച്ചു.  കൂട്ടുകാരുടെ കണ്ണുനീര്‍ ഒരു നീര്‍ച്ചാലായി അവളുടെ മുഖം കഴുകി മിനുക്കുന്നുണ്ടാകണം.  ഓരോരുത്തരുടെയും ഓര്‍മ്മകള്‍ ശലഭങ്ങളായി രമ്യയ്ക്ക് കൂട്ടിരിക്കുന്നുണ്ടാകണം.  വിനയചന്ദ്രന്‍ സാര്‍ സമ്മാനിച്ച അതേ പേന കൊണ്ട് അവള്‍ കവിതകള്‍ എഴുതുന്നുമുണ്ടാകണം. . . . .

സ്നേഹിക്കപ്പെട്ടവര്‍ മരണത്തിനപ്പുറവും ജീവിച്ചുകൊണ്ടേയിരിക്കുന്നു. . . .”രമ്യ ഒരുനുഭവമാണ് ; കവിത കൊണ്ടും . . . . ജീവിതം കൊണ്ടും . . . . 

രമ്യയെ ജീവിതത്തിന്റെ ഭാഗഭാക്കിയ ഫൈന്‍ ആര്‍ട്ട്സ് കോളേജ്...... 
കൂട്ടുകാര്‍ ഒത്തുച്ചേര്‍ന്നിരിക്കുന്നു.  ഇതൊരു അനുസ്മരണമല്ല, മറിച്ച് അങ്ങേയറ്റം ദുരിതമനുഭവിക്കുന്ന കാന്‍സര്‍ ബാധിതരെ പിന്തുണയ്ക്കുന്നതിനുള്ള തീരുമാനമെടുക്കലാണ്.  ഔപചാരികതകള്‍ അശേഷമില്ലാതെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍  ശ്രീ.വി.കെ.ജോസഫും, സാഹിത്യ  നിരുപക ഡോ.പി.എസ്.ശ്രീകലയും,  കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു.  രമ്യയവശേഷിപ്പിച്ച സചേതനങ്ങളായ ആശയങ്ങളുടെ പ്രചാരകരാണ് അവളുടെ കൂട്ടുകാര് ‍. . . . .  ഫ്രണ്ട്സ് ഓഫ് രമ്യയുടെ നേത്രത്വത്തില്‍ രമ്യാ  ആന്റണി വിദ്യാഭ്യാസ എന്റോണ്‍ മെന്റ് വര്ഷം തോറും ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇത്തരം തുടര്‍പ്രവര്‍ത്തനങ്ങളുടെ  ഭാഗമായാണ് . സംസ്ഥാനത്ത് എസ് എസ് എല്‍ സി ക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന ദാരിദ്ര രേഖക്കു താഴെയുള്ള പോളിയോ ബാധിതയായ പെണ്‍കുട്ടിക്ക്  പതിനായിരം രൂപയുടെ  പിന്തുണ ലഭിക്കും . ഓര്‍ക്കുട്ടിലെ മലയാളികളുടെ കൂട്ടായ്മ ശ്രുതിലയത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ കവിതാ മത്സരം (' രമ്യ ആന്റണി -  ശ്രുതിലയം കവിതാ പുരസ്ക്കാരം  ') സംഘ ടി പ്പി ച്ചി ട്ടുണ്ട് .

 ' രമ്യ ആന്റണി -  ശ്രുതിലയം കവിതാ പുരസ്ക്കാരം കവയത്രി ഡോ ടി എന്‍ സീ മ ടീ ച്ചര്‍ എം പി സമ്മാനിക്കുന്നു . പ്രമുഖ മാധ്യമ പ്രവര്‍ത്തക ഇ എം രാധ , അനില്‍ കുര്യാത്തി ‍,  തുഷാര്‍ പ്രതാപ് , ഗോപി വെട്ടിക്കാട്ട് എന്നിവര്‍ സമീപം  '

  സാമൂഹ്യ ശൃംഖലകളിലൂടെ രൂപപ്പെടുന്ന  ഇത്തരം കൂട്ടായ്മകള്‍ കാലത്തിന്റെ പച്ചപ്പുകളാണ്. . . . . അറിവ് ജനകീയമാക്കുന്നതിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ വേദനകള്‍ പൊതുധാരയിലെത്തിക്കുന്നതിലും       വിവരസാങ്കേതിക  വിദ്യയും അതിന്റെ ഭാഗമായി രൂപപ്പെട്ട സൌഹൃദ  ശൃംഖലകളും ഗുണകരമാകുന്നതിന്റെ ഏറ്റവും മികവുറ്റ ഉദാഹരണമാണ് നമ്മുടെ കുഞ്ഞു പെങ്ങള്‍. . . . . 

വിത; ജീവിതവും . . . . 
ജീവിതം വെളിച്ചവുമാക്കുന്നവരെ . . ... . . 
നാം എന്താണ് വിളിക്കുക..... 
മ്യയെന്നോ . . . .                                                                                                                                                സമര്‍പ്പണം :
ലയിടങ്ങളില്‍  .... 
ലവിധത്തില്‍  .....  
ലപ്പോഴായ് ... 
മ്യയെ ,
ഹൃദയം ചേര്‍ത്ത,
ദൃശ്യരും അദൃശ്യ രുമായ
 രോരുത്തര്‍ക്കും ... 
താങ്കള്‍ക്കും ...

[1.png]

An article on our Remya by Shymi E Ppublished in Sthree-Shabdam Monthly (February - 2010)

 

[2.png]

 

 [3.png]
Sunday, January 24, 2010

ശലഭായനം നിങ്ങളിലേക്ക്....

രമ്യ ആന്റണിയുടെ 'ശലഭായനം' എന്ന കവിതാ സമാഹാരം ഇന്നലെ വൈകുന്നേരം (24-01-10)അഞ്ചു മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നിറഞ്ഞ സദസ്സിൽ പ്രശസ്ത മലയാള കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ,ഡോ. ടി.എൻ. സീമയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. മലയാളികളുടെ കൂട്ടായ്മയായ ‘കൂട്ടം ഡോട്ട് കോം’ ആണ് ശലഭായനം പ്രസിദ്ധീകരിക്കുന്നത്. ചടങ്ങിന് കെ.ജി. സൂരജ് സ്വാഗതം പറഞ്ഞു. കൂട്ടം അഡ്മിനിസ്ട്രേറ്റർ ശ്രീ.ജ്യോതികുമാർ അധ്യക്ഷനായിരുന്നു. കൂട്ടത്തിന്റെ പ്രിയ കവി ശിവപ്രസാദ്, ഡോ.ജയൻ ദാമോദരൻ, സന്ധ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രമ്യ ഈ സ്നേഹവായ്പിനു നന്ദി പറഞ്ഞുകൊണ്ട് മറുപടി പ്രസംഗം നടത്തി. രമ്യയുടെ ഒപ്പം നിഴൽ പോലെ എല്ലാ സഹായവും ചെയ്തുകൊണ്ട് കൂടെ നിൽക്കുന്ന ജോഷി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. കൂട്ടം അംഗങ്ങളായ ആൽബി, അജിത്ത്, ഡോ.ദീപ ബിജോ അലക്സാണ്ടർ, ഇന്ദു തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.


രമ്യയുടെ കവിതകളിലൂടെ ഒരു ദ്രുതഗമനം നടത്തിക്കൊണ്ട് ശ്രീ കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു - “ കുട്ടിക്കാലത്തേ പോളിയോ രോഗം ചുംബിച്ച രമ്യയെ അർബുദക്കടന്നലുകൾ അന്വേഷിച്ചു വരുന്നതിനു മുൻപു തന്നെ കവിതയുടെ ഇളം കാറ്റ് സ്പർശിച്ചിരുന്നു....അവളുടെ വാക്കുകളിൽ വിടർന്നത് പച്ച പുതച്ച പാടങ്ങളും, സ്വർണ നിറമുള്ള മണലാരണ്യവും, സൂര്യനുദിക്കുന്ന കുന്നുകളും, ഉപ്പുരസം ആഴത്തിൽ പുരണ്ട നിറങ്ങളും, ആളിപ്പടരുന്ന കരിയിലക്കാടും,ചിറകുകൾ കുഴയുവോളം ഞാൻ പരക്കുമെന്ന ഇച്ഛാശക്തിയുടെ വെളിച്ചവുമാണ്.“

ഡോ.ടി.എൻ. സീമ പറഞ്ഞു “ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും അവധി നൽകിയിട്ടുള്ള നിത്യവൃത്തിയുടെ ഓട്ടപ്പാച്ചിലിനിടയിലെ സ്വകാര്യനിശ്വാസങ്ങളാണ് രമ്യയുടെ കവിത. മറ്റുള്ളവരോട് എന്നതിനേക്കാൾ ആത്മഭാഷണങ്ങളാണവ.“

ശരിയാണ്...

കുട്ടിക്കാലത്തെ ഇരട്ടവരപ്പുസ്തകങ്ങളും, മുനയൊടിഞ്ഞ കുഞ്ഞു പെൻസിലും, കണ്ണീർ കുറുക്കി നിറച്ച മഷിപ്പെനയും ഇപ്പോഴെവിടെയായിരിക്കും എന്നാശങ്കപ്പെടുന്ന രമ്യ...

സ്വപ്നങ്ങൾ സൂക്ഷിക്കാൻ എത്ര ഇടം വേണം? ഒരലമാരയിൽ പുസ്തകങ്ങളും, മറ്റൊന്നിൽ കരിവളകളും പൊട്ടും ചാന്തും നിറച്ചു വച്ചാലും സ്വപ്നം നിറയ്കാൻ ഇനിയും ഒരുപാടിടം ബാക്കി! എന്നുൾക്കാഴ്ചകാണുന്ന രമ്യ...

ഒറ്റയ്ക്കിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ കണ്ണുകൾക്ക് ഇളം ചൂടിന്റെ നനവുണ്ടായിരിക്കും.... എന്നു നിങ്ങളുടെ ഉള്ളു ചുഴന്നു ചിന്തിക്കുന്ന രമ്യ...

അവളുടെ മനസ്സിലെ കവിതയുടെ വർണ ശലഭങ്ങൾ പാറിനടക്കുകയാണ്....!


ജനുവരി 25 ന് രമ്യ തിരുവനന്തപുരം ആർ.സി.സി.യിൽ അഡ്മിറ്റാവും. 28 നാണ് സർജറി. അവളുടെ രോഗമുക്തിയ്ക്കായി എല്ലാ സുമനസ്സുകളുടെയും അനുഗ്രഹാശിസ്സുകളും പ്രാർത്ഥനകളും ഉണ്ടാവും എന്നു പ്രത്യാശിക്കുന്നു...

ചില ചിത്രങ്ങൾ ഇവിടെ കൊടുക്കുന്നു. കടപ്പാട് http://www.koottam.com/

1.ശലഭായനം നിങ്ങളിലേക്ക്...2.ജോഷി സംസാരിക്കുന്നു.3.ഈ നറു പുഞ്ചിരി വിരിഞ്ഞു നിൽക്കട്ടെ, എന്നും!4.രമ്യയുടെ ഹൃദയത്തിൽ നിന്ന്....
5. സദസ്സ്കടപ്പാട് :ശലഭത്തിന്റെ കൂട്ടുകാർ

ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപാണ് രമ്യ ആന്റണി എന്ന യുവ കവയിത്രിയെ ഞാൻ പരിചയപ്പെടുന്നത്. കൂട്ടം എന്ന മലയാളികളുടെ എറ്റവും വലിയ ഇന്റർനെറ്റ് കൂട്ടായ്മയിൽ വച്ചായിരുന്നു അത്.

മിക്കാവാറും ശോകച്ഛായയുള്ള കവിതകൾ എഴുതിയിരുന്ന കുട്ടിയായിരുന്നു രമ്യ. അതുകൊണ്ടു തന്നെ, ജീവിതത്തിൽ ദു:ഖം എന്നൊരു വികാരം മാത്രമല്ല ഉള്ളത് എന്നും, എല്ലാ വികാരങ്ങളേയും ഒരുപോലെ എഴുതി ഫലിപ്പിക്കുന്നവളാണ് യഥാർത്ഥ കവയിത്രി എന്നും ഒരിക്കൽ അവളെ ഞാൻ ഉപദേശിച്ചു.വഴക്കു പറഞ്ഞു എന്നു തന്നെ പറയാം.

തന്നെക്കുറിച്ചു കൂടുതൽ പറയാം എന്നു പറഞ്ഞെങ്കിലും പിന്നെ കുറേ നാൾ രമ്യയുമായി ബന്ധമൊന്നും ഉണ്ടായില്ല.ഞാൻ എന്റെ തെരക്കുകളിലേക്കും ഉൾ വലിഞ്ഞു.അങ്ങനെയിരിക്കെ ഒരു നാൾ ബ്ലോഗർ കൂടിയായ കെ.ജി.സൂരജ് എനിക്കൊരു മെസേജ് അയച്ചു.

രമ്യ എന്ന ബ്ലൊഗർ കുട്ടി അപ്പെന്റിസൈറ്റിസ് മൂലം ആശുപത്രിയിൽ ആണെന്നും അവൾക്ക് സാമ്പത്തികശേഷി കുറവായതിനാൽ കഴിയുന്ന സഹായം ചെയ്യണം എന്നുമായിരുന്നു അത്. സൂരജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തെരക്കുകൾ വീണ്ടും എന്നെ വിഴുങ്ങി.


കൂട്ടം എന്ന മലയാളം സൈറ്റിലാണ് ഞാൻ എഴുതിത്തുടങ്ങിയതും ബ്ലൊഗർ ആയതും.കഴിഞ്ഞ മാസം അവിടെ ഒരു സുഹൃത്ത് രമ്യയ്ക്ക് വീണ്ടും അസുഖമാനെന്നും അവൾക്ക് ഓറൽ ക്യാൻസർ ആണെന്നും അറിയിച്ചു. അപ്പോൾ തന്നെ ഞങ്ങൾ പല സുഹൃത്തുക്കൾ ചേർന്ന് അവളെ സഹായിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പിറ്റേന്നു തന്നെ ഞാൻ രമ്യയെ തിരുവനന്തപുരം ആർ.സി.സിയിൽ പൊയി കണ്ടു. ജോഷി (പഥികൻ)എന്ന ഒരു യുവസുഹൃത്താണ് അവളെ എല്ലാ കാര്യങ്ങൾക്കും സഹായിച്ചിരുന്നത്. പോളിയോ വന്ന് ഇരുകാലുകളും ശുഷ്കിച്ച ഒരു പെൺകുട്ടി.... കഷ്ടിച്ച് 30 കിലോ ഭാരം... അതാണ് രമ്യ...!

വീട്ടുകാർ കാര്യമായ സഹായം ഒന്നും ഇല്ല. സുഹൃത്തുക്കൾ തന്നെ വേണം എല്ലാ കാര്യവും നോക്കാൻ. അപ്പോൾ തന്നെ ഈ വിവരങ്ങൾ വച്ച് കൂട്ടത്തിൽ രമ്യ സഹായനിധി രൂപീകരിച്ചു. ധാരാളം സുമനസ്സുകൾ അതിൽ പങ്കാളികളും ആയി.

തുടർന്ന് രമ്യയുടെ കവിതകൾ പുസ്തകരൂപത്തിലാക്കാൻ ഉള്ള ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം ആർട്സ് കോളേജിലെ കുട്ടികൾ രമ്യയുടെ കവിതകൾക്ക് ദൃശ്യാവിഷ്കാരം നൽകാൻ മുന്നോട്ടു വന്നത്.അര്‍ബുദക്കിടക്കയിലും കവിതയുടെ കരുത്തിലൂടെ ജീവിതത്തോടു സംവദിക്കുന്ന കവയത്രി രമ്യാ ആന്റണിയുടെ ഇരുപത്തിനാലു കവിതകള്‍ക്ക് തിരുവനന്തപുരം ഫൈനാര്‍ട്ട്സ് കോളേജിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ ദൃശ്യരൂപമൊരുക്കി .ഏകദിന ചിത്ര ശില്‍പ്പശാല രമ്യാ ആന്റണി ഉദ്ഘാടനം ചെയ്തു . ഡോ ടി എന്‍ സീമ കവിതകള്‍ പരി ചയപ്പെടുത്തി . ഷാന്റോ ആന്റണി (പെയിന്റിംഗ് ) രാജീവന്‍ (സ്ക്കള്‍പ്പ്ച്ചര്‍ ), സുജിത് (പെയിന്റിംഗ് ), നിസാര്‍ എല്‍ (പെയിന്റിംഗ് ) എന്നിവര്‍ നേതൃത്വം നല്‍കി . കുരീപ്പുഴ ശ്രീകുമാർ , പ്രിന്‍സിപ്പല്‍ അജയകുമാര്‍ , ഡോ ജയന്‍ ദാമോദരന്‍ , ബാബു രാമചന്ദ്രന്‍ , സന്ധ്യ എസ് എന്‍ , ജോഷി എന്നിവര്‍ സംസാരിച്ചു . ചിത്രങ്ങള്‍ ജനുവരി 24 വൈകുന്നേരം 4 ന് തിരുവനന്തപുരം പ്രസ്‌ ക്ലബ് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും .

ശലഭായനം എന്നാണ് കവിതാ സമാഹാരത്തിന്റെ പേര്. ഫൈൻ ആർട്സ് കോളേജിൽ നടന്ന ദൃശ്യാവിഷ്കാര കൂട്ടായ്മയിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇതാ ഇവിടെകവി കുരീപ്പുഴ ശ്രീകുമാർ ശലഭായനത്തിലെ കവിതകൾ ഫൈൻ ആർട്സ് കോളെജിൽ അവതരിപ്പിക്കുന്നു.


ഫൈൻ ആർട്സ് കോളേജിലെ കൂട്ടുകാർ വരച്ച ചിത്രങ്ങൾ1.2.
3.
4.5.6.7.
കേട്ടറിഞ്ഞ എല്ലായിടത്തു നിന്നും നല്ല മനസ്സോടെയുള്ള സഹകരണമാണ് രമ്യയ്ക്ക് കിട്ടുന്നത്. ഇത് അവളേയും ഞങ്ങൾ കൂട്ടുകാരേയും ആഹ്ലാദിപ്പിക്കുന്നു.

രമ്യയുടെ വിവരം നൊമ്പരമായി ഒരു 'രമ്യ' എന്ന പേരിൽ http://www.nammudeboolokam.com പ്രസിദ്ധീകരിച്ചത് നിങ്ങൾ കണ്ടു കാണുമല്ലോ....

ഏഷ്യാനെറ്റിൽ വന്ന വാർത്തയുടെ ലിങ്ക്ഈ മുഖം ഓര്‍മ്മയില്ലേ? Help Ramya Antony...........

ഈ ശലഭത്തിന്റെ യാത്രയിൽ കൂട്ടായിരിക്കുവാൻ ഓരോ ബ്ലോഗർ സുഹൃത്തിനോടും ഞാൻ അപേക്ഷിക്കുന്നു.